Advertisment

തൃശ്ശൂരിൽ വൻ ലഹരിവേട്ട; പതിനൊന്നായിരത്തോളം പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു

New Update
B

തൃശൂർ: ചെറുതുരുത്തിയിൽ വൻ ലഹരി വേട്ട. ഇന്നോവ കാറിൽ കടത്തിയ പതിനൊന്നായിരത്തോളം പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ ചെറുതുരുത്തി പോലീസ് പിടികൂടി. ബെംഗളൂരുവിൽ നിന്നും ഇന്നോവ കാറിൽ ചാക്കിലാക്കി തൃശ്ശൂരിലേക്ക് കൊണ്ടുവന്ന പാക്കറ്റുകളാണ് പിടിച്ചെടുത്തത്.

Advertisment

കൊച്ചിൻ പാലത്തിന് സമീപം നടത്തിയ പരിശോധനയിലാണ് അഞ്ചുലക്ഷം രൂപയോളം വിലമതിക്കുന്ന പുകയില ഉത്പന്നങ്ങൾ പിടി കൂടിയത്.

ചെറുതുരുത്തി പൊലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. സംഭവത്തിൽ ഒറ്റപ്പാലം പനമണ്ണ സ്വദേശി പഴനിക്കാവിൽ വീട്ടിൽ 39 വയസുള്ള ഉണ്ണികൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു.

 

Advertisment