തൃശൂർ: കയ്പമംഗലത്ത് റോഡരികിൽ നിന്നും കഞ്ചാവ് ചെടി കണ്ടെടുത്തു. മൂന്നുപീടിക അറവുശാല സ്റ്റോപ്പിന് സമീപം ദേശീയപാതയോരത്ത് നിന്നാണ് കൊടുങ്ങല്ലൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വി.ബാലസുബ്രഹ്മണ്യനും സംഘവും ചേർന്ന് ബുധനാഴ്ച വൈകിട്ട് കഞ്ചാവ് ചെടി കണ്ടെത്തിയത്.
90 സെന്റി മീറ്റർ ഉയരമുള്ളതാണ് കഞ്ചാവ് ചെടി. ചെടിയുടെ ഉറവിടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി എക്‌സൈസ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പടിഞ്ഞാറെ വെമ്പല്ലൂരിൽ രണ്ടിടത്ത് നിന്നായി കഞ്ചാവ് ചെടി കണ്ടെടുത്തിരുന്നു.