ഗുരുവായൂർ ക്ഷേത്രത്തിലെ ദർശനസമയം കൂട്ടി... പുതിയ സമയക്രമീകരണം തുലാം ഒന്നു മുതൽ

ഉച്ചയ്ക്ക് ക്ഷേത്രം ഒരു മണിക്കൂർ മാത്രമാണ് അടയ്ക്കുക. വീണ്ടും വൈകീട്ട് 4ന് നടതുറന്ന് രാത്രി 9 വരെ ദർശനം തുടരും

New Update
guruvayoor

തൃശൂർ: ഭക്തരുടെ ക്രമാതീതമായ തിരക്കുമൂലം ഗുരുവായൂർ ക്ഷേത്രത്തിലെ ദർശനസമയം കൂട്ടി. പുതിയ സമയക്രമീകരണം തുലാം ഒന്നു മുതൽ പ്രാബല്യത്തിൽ വരും. 

Advertisment

ഗുരുവായൂരിലെത്തുന്ന ഭക്തർക്ക് സുഗമമായ ക്ഷേത്രദർശനത്തിനായാണ് ദേവസ്വം ഭരണസമിതി ദർശന സമയം കൂട്ടിയത്.

തുലാം ഒന്നാം തീയതിയായ ഒക്ടോബർ 18 ശനിയാഴ്ച മുതൽ ക്ഷേത്രത്തിൽ പുലർച്ചെ 3ന് നടതുറന്നാൽ ഉച്ചതിരിഞ്ഞ് 3 മണിക്കേ ഇനി നട അടക്കൂ.

guruvayur

 ഉച്ചയ്ക്ക് ക്ഷേത്രം ഒരു മണിക്കൂർ മാത്രമാണ് അടയ്ക്കുക. വീണ്ടും വൈകീട്ട് 4ന് നടതുറന്ന് രാത്രി 9 വരെ ദർശനം തുടരും.

ഇപ്പോൾ ഉച്ചയ്ക്ക് 2ന് നട അടച്ചാൽ വൈകിട്ട് 4.30നാണ് തുറക്കുന്നത്.

അവധി ദിവസങ്ങളിൽ 3.30നും തുറക്കും. എന്നാൽ ഭക്തരുടെ ക്രമാതീതമായ തിരക്ക് കാരണം ഉച്ചയ്ക്ക് 2ന് നട അടയ്ക്കാൻ കഴിയാറില്ല. 2.45 വരെ ദർശനം അനുവദിക്കാറുണ്ട്. തിരക്ക് കണക്കിലെടുത്ത് തന്ത്രിയുടെ നിർദേശം കൂടി പരിഗണിച്ചാണ് പുതിയ സമയക്രമീകരണം.

Advertisment