/sathyam/media/media_files/2025/03/12/dqpJrwudbcOlS6HHbIgi.jpg)
ഗു​രു​വാ​യൂ​ര്‍: ഏ​കാ​ദ​ശി പു​ണ്യം നേ​ടാ​ന്‍ വ്ര​ത ശു​ദ്ധി​യോ​ടെ പ​തി​നാ​യി​ര​ങ്ങ​ള്‍ ഗു​രു​വാ​യൂ​ര​പ്പ സ​ന്നി​ധി​യി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി.
ഉ​പ​വ​സി​ച്ചും നാ​രാ​യ​ണ നാ​മം ചൊ​ല്ലി​യും ഗു​രു​വാ​യൂ​ര​പ്പ​നെ ഭ​ജി​ച്ച് പ​തി​നാ​യി​ര​ങ്ങ​ള്‍ ദ​ര്‍​ശ​ന പു​ണ്യം നേ​ടി.
പീ​ലി​ത്തി​രു​മു​ടി ചാര്‍​ത്തി പൊന്നോ​ട​ക്കു​ഴ​ലു​മാ​യി തൂ​മ​ന്ദ​ഹാ​സ​ത്തോ​ടെ ആ​ശ്രി​ത​വ​ത്സ​ല​നാ​യ ഭ​ഗ​വാ​ന്‍ ഗു​രു​വാ​യൂ​ര​പ്പ​ന്‍ ഭ​ക്ത​ര്‍​ക്ക് ദ​ർ​ശ​നപു​ണ്യ​മാ​യി.
ഇ​ന്ന് ഗു​രു​വാ​യൂ​ര്‍ ദേ​വ​സ്വം വ​ക ഉ​ദ​യാ​സ്ത​മ​ന പൂ​ജ​യോ​ടെ​യു​ള്ള വി​ള​ക്കാ​ഘോ​ഷ​മാ​ണ് നടക്കുന്നത്.
ക്ഷേ​ത്ര​ത്തി​ല്‍ രാ​വി​ലെ ന​ട​ന്ന ശീ​വേ​ലി​ക്ക് കൊ​മ്പ​ന്‍ ഇ​ന്ദ്ര​സെ​ൻ തി​ട​മ്പേ​റ്റി. രാ​വി​ലെ പാ​ര്‍​ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​ലേ​ക്കുന​ട​ന്ന എ​ഴു​ന്ന​ള്ളി​പ്പി​ന് കൊ​മ്പ​ന്‍ ശ്രീ​ധ​ര​ൻ കോ​ല​മേ​റ്റി.
പ​ല്ല​ശന മു​ര​ളി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ഞ്ച​വാ​ദ്യം അ​ക​മ്പ​ടി​യാ​യി. തി​രി​ച്ചെ​ഴു​ന്ന​ള്ളി​പ്പി​ന് നാ​ദ​സ്വ​ര​മു​ണ്ടാ​യി.
രാ​ത്രി വി​ള​ക്കെ​ഴു​ന്നെ​ള്ളി​പ്പി​ന് കൊ​മ്പ​ൻ ഇ​ന്ദ്ര​സെ​ൻ ഗു​രു​വാ​യൂ​ര​പ്പ​ന്‍റെ സ്വ​ര്‍​ണ​ക്കോ​ല​മേ​റ്റും.
ദ​ര്‍​ശ​ന​ത്തി​നും പ്ര​സാ​ദ ഊ​ട്ടി​നും വ​ലി​യ ഭ​ക്ത​ജ​ന​ത്തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെട്ടത്.
/filters:format(webp)/sathyam/media/media_files/cdf0oD1Tt8tFQbovAza6.jpg)
രാ​വി​ലെ അ​ഞ്ചു മു​ത​ല്‍ വൈ​കി​ട്ട് അ​ഞ്ചു​വ​രെ വി​ഐ​പി ദ​ര്‍​ശ​നം അ​നു​വ​ദി​ച്ചി​ല്ല. ഇ​ത് സാ​ധാ​ര​ണ ഭ​ക്ത​ര്‍​ക്ക് ഏ​റെ ഉ​പ​കാ​ര​മാ​യി.
ഏ​കാ​ദ​ശി വ്രതം എ​ടു​ക്കു​ന്ന​വ​ര്‍​ക്കാ​യി അ​ന്ന​ലക്ഷ്മി ഹാ​ളി​ലും തെ​ക്കേ​ന​ട​യി​ലെ ശ്രീ​ഗു​രു​വാ​യൂര​പ്പ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ലു​മാ​യി പ്ര​ത്യേ​ക വി​ഭ​വ​ങ്ങ​ളോ​ടെ​യു​ള്ള പ്ര​സാ​ദ​ഊ​ട്ട് രാ​വി​ലെ 9 മുതൽ നൽകിയിരുന്നു.
ഗോ​ത​മ്പ് ചോ​റ്, ര​സ​കാ​ള​ന്‍, പു​ഴു​ക്ക്, ഉ​പ്പി​ലി​ട്ട​ത്, ഗോ​ത​മ്പ് പാ​യ​സം എ​ന്നീ വി​ഭ​വ​ങ്ങ​ളാ​ണ് ദേ​വ​സ്വം ഒ​രു​ക്കി​യ​ത്.
പ്ര​സാ​ദ​ഊ​ട്ടി​നും വ​ന്‍ ഭ​ക്ത​ജ​ന​ത്തി​ര​ക്കാ​ണു​ണ്ടാ​യ​ത്. 50,000ത്തോ​ളം പേ​ര്‍ പ്ര​സാ​ദ​ഊ​ട്ടി​ല്‍ പ​ങ്കെ​ടു​ത്തു. ചെ​മ്പൈ സം​ഗീ​തോ​ത്സ​വ​ത്തി​ന് ഇ​ന്ന് രാ​ത്രി 10ന് ​സ​മാ​പ​ന​മാ​കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us