കെ പോൾ തോമസിന് കാർഷിക സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്

New Update
e68343c5-ea59-4fa5-8cd3-5e45b1b50310

തൃശൂർ: സാമൂഹിക സംരംഭകത്വം, സാമ്പത്തിക ഉൾപ്പെടുത്തൽ, ഗ്രാമ വികസനം, കൃഷി തുടങ്ങിയ മേഖലകളിൽ നൽകിയ സംഭാവനകൾ പരിഗണിച്ച് ഇസാഫ് സ്ഥാപകൻ കെ പോൾ തോമസിന് കേരള കാർഷിക സർവകലാശാല ഓണററി ഡോക്ടറേറ്റ് 'ഹൊണോറിസ് കോസ' നൽകി ആദരിച്ചു. 

Advertisment

മണ്ണുത്തി കാർഷിക സർവകലാശാല തൃശൂർ ഹയാത്ത് റീജൻസിയിൽ നടത്തിയ ചടങ്ങിൽ ഗവർണറും സർവകലാശാല ചാൻസലറുമായ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ബിരുദ സമർപ്പണം നടത്തി. 

കൃഷി മന്ത്രിയും സർവകലാശാല പ്രൊ ചാൻസലറുമായ പി പ്രസാദ്, സർവകലാശാല വൈസ് ചാൻസലർ ഡോ. ബി അശോക് ഐഎഎസ് എന്നിവർ പങ്കെടുത്തു.

1980ൽ അഗ്രികൾച്ചറൽ സയൻസിൽ ഡിപ്ലോമ പഠനം ആരംഭിച്ച സർവകലാശാലയിൽനിന്നും ഓണററി ഡോക്ടറേറ്റ് കരസ്ഥമാക്കാൻ കഴിഞ്ഞത് ജീവിതത്തിലെ അഭിമാന മുഹൂർത്തമാണെന്ന് കെ പോൾ തോമസ് പറഞ്ഞു. 

സമൂഹത്തിലെ അടിസ്ഥാന ജനവിഭാഗങ്ങളെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും സാമ്പത്തിക സഹായം നൽകി ശാക്തീകരിക്കുക എന്നതാണ് ഇസാഫിന്റെ ലക്ഷ്യം. കാർഷികവൃത്തിയിലുൾപ്പെടെ ജീവിതമാർഗം നേടിയെടുക്കുന്നതിന് വലിയൊരു വിഭാഗം സമൂഹത്തെ പ്രാപ്തരാക്കുവാൻ ഇസാഫിനു കഴിഞ്ഞു. 

കാർഷിക മേഖലയിലെ സംരംഭക പ്രവർത്തനങ്ങൾക്കും ഇസാഫ് അകമഴിഞ്ഞ പിന്തുണയാണ് നൽകുന്നത്. അക്കാദമിക് പിഎച്ച്ഡി പൂർത്തീകരിച്ച്‌ അധികം താമസിയാതെ കാർഷിക സർവകലാശാലയുടെ 'ഹൊണോറിസ് കോസ' കരസ്ഥമാക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാർഷിക മേഖലയിലെ സംരംഭക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ വിദ്യാർഥികളോട് അദ്ദേഹം ആഹ്വാനം ചെയ്തു.

Advertisment