കുറയാതെ വേനൽ ചൂട്, സംസ്ഥാനത്ത് 11 ജില്ലകൾക്ക് യെല്ലോ അലർട്ട്

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
575767

തൃശൂർ: സംസ്ഥാനത്ത് താപനില ഉയരുന്ന സാഹചര്യത്തിൽ 11 ജില്ലകൾക്ക് യെല്ലോ അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കലാവസ്ഥ നിരീക്ഷണ കേന്ദ്രം. തൃശൂർ ജില്ലയിലാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത്. ഇതോടെ തൃശൂർ ഉൾപ്പടെ സംസ്ഥാനത്തെ 11 ജില്ലകൾക്കാണ് അലേർട്ട് പ്രഖ്യാപിച്ചത്. 

Advertisment

40 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത ഉള്ളതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39° വരെയും, പത്തനംതിട്ട ജില്ലയിൽ ഉയർന്ന താപനില 38° വരെയും, കോട്ടയം, എറണാകുളം, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37° വരെയും, ആലപ്പുഴ, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36° വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.  

ചൂട് ഉയരുന്നതിനാല്‍ തന്നെ പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കാനും നിർ​ദേശമുണ്ട്. ചൂട് കൂടുന്ന മണിക്കൂറുകളില്‍ നേരിട്ട് വെയിലേല്‍ക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിയ്ക്കണം.