ചേലക്കര: പരാജയഭീതി മൂലം ചേലക്കരയിലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സി.പി.എം. ശ്രമിക്കുന്നതായി ബി.ജെ.പി. ജില്ലാ പ്രസിഡൻ്റ് അഡ്വ. കെ.കെ. അനീഷ് കുമാർ ആരോപിച്ചു.
പണം നൽകി വോട്ടർമാരെ സ്വാധീനിക്കാനല്ലാതെ തിരഞ്ഞെടുപ്പിൻ്റെ തലേ ദിവസം കള്ളപ്പണം കൊണ്ടുവന്നത് എന്തിനാണെന്ന് സി.പി.എം. വ്യക്തമാക്കണം. പിടിച്ച 19.7 ലക്ഷം കൂടാതെ വൻതോതിൽ പണം ചേലക്കരയിൽ ഇറക്കിയിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
പണം കൊണ്ടു വന്ന ജയൻ എന്ന വ്യവസായി സി.പി.എമ്മുകാരനും സി.പി.എം. നേതാവാണ്. ഇവരെ ചോദ്യം ചെയ്താൽ കൂടുതൽ കളളപ്പണത്തിൻ്റെ കണക്ക് പുറത്ത് വരുമെന്നും അഡ്വ.കെ.കെ.അനീഷ് കുമാർ പറഞ്ഞു.