കൊണ്ടാഴി കുത്താമ്പുള്ളി പാലത്തിന്റെ നിർമാണം അവസാനഘട്ടത്തിൽ

New Update
kondazhi kuthambulli bridge

തൃശൂര്‍: ചിരകാലസ്വപ്നമായ കൊണ്ടാഴി കുത്താമ്പുള്ളി പാലത്തിന്റെ നിർമാണം അവസാനഘട്ടത്തിലാണ്. കൊണ്ടാഴി പഞ്ചായത്തിലെ കൊണ്ടാഴി വില്ലേജിനെയും - തിരുവില്വാമല പഞ്ചായത്തിലെ കണിയാർകോട് വില്ലേജിനെയും ബന്ധിപ്പിച്ചു കൊണ്ട് ഗായത്രിപ്പുഴക്കു കുറുകെയാണ് ഈ മനോഹര പാലം പണി കഴിയുന്നത്.
കിഫ്‌ബി പദ്ധതിയിൽ സ്‌ഥലം ഏറ്റെടുക്കൽ ഉൾപ്പെടെ 33.14 കോടി രൂപയാണ് അനുവദിച്ചത്.

Advertisment

ആകെ മൂന്നു പാലങ്ങളാണ് പദ്ധതിയിൽ വിഭാവനം ചെയ്തിരിക്കുന്നത്. പുഴയ്ക്കു കുറുകെയുള്ള പ്രധാന പാലം, കുത്താമ്പുള്ളി ഭാഗ ത്തെ അനുബന്ധ റോഡിൽ വരുന്ന പാടത്തെ ഒരു പാലം (194 മീറ്റർ), കൂടാതെ ഇറിഗേ ഷൻ കനാൽ കുറുകെ വരുന്ന ഭാഗത്തുള്ള ഒരു ചെറിയ പാലം (20 മീറ്റർ) എന്നിവയും പാലത്തിന്റെ അപ്രോച്ച് റോഡുമാണ് പദ്ധതിയിലുള്ളത് (739 മീറ്റർ നീളം). 

പുഴയ്ക്ക് കുറുകെയുള്ള പ്രധാന പാല ത്തിന് 11 മീറ്റർ വീതിയും അ പ്രോച്ച് റോഡിനു 12 മീറ്റർ വീ തിയും പാലത്തിന്റെ ആക നീളം 155.74 മീറ്ററുമാണ്. യു. ആർ. പ്രദീപ് എം.എൽ.എ. ആയിരിക്കുമ്പോൾ 2017-18 കാലഘട്ടത്തിലാണ് കിഫ്ബി യിൽനിന്ന് 19 കോടി രൂപ അ നുവദിക്കുകയും ടെണ്ടർ നടപടികളാരംഭിക്കുകയും ചെയ്‌തത്.

പിന്നീട് കെ. രാധാകൃ ഷ്‌ണൻ മന്ത്രിയായിരുന്നപ്പോൾ നടപടികൾ കൂടുതൽ 1.6069 20 ആർ ഭൂമിയാണ് പാലത്തിനായി ഏറ്റെടുത്തത്. നഷ്ടപരിഹാര തുക 6.27 കോടി രൂപ വേഗത്തിൽ കൈമാറുകയും ചെയ്‌തു. ഒറ്റപ്പാലത്തേക്കെത്താൻ 19 കിലോമീറ്റർ വഴി ചുറ്റി സഞ്ചരിക്കേണ്ട കുത്താമ്പുള്ളിക്കാർക്ക് വെറും 5 കി. മീറ്റർ ദൂരം സഞ്ചരിച്ചാൽ മതിയാകും. 

മായന്നൂർ സ്‌കൂളിലെത്താൻ കടത്തുതോണിയേറിവരുന്ന വിദ്യാർഥികൾക്കും പാലം അനുഗ്രഹമാകും. കേരള റോഡ് ഫണ്ട് ബോർഡാണ് നിർമാണ മേൽനോട്ടം വഹിക്കുന്നത്. 

കാസർകോടുള്ള ജാസ്‌മിൻ കൺസ്ട്രക്ഷൻസി നാണ് നിർമാണ ചുമതല പാലം പണി പൂർത്തിയാകുന്നത്തോടെ ജനങ്ങൾക്ക് തുറന്നു കൊടുക്കും. ഉദ്ഘാടനം ഉടൻ ഉണ്ടാകും.

Advertisment