കെഎസ്ആര്‍ടിസി : തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടി ഭരണത്തില്‍ തൊഴിലാളി വിരുദ്ധ സമീപനം. നയാ പൈസ ഡിഎ ഇല്ലാത്ത ഞങ്ങള്‍ക്കും ജീവിക്കണം.- കെഎസ്ടി എംപ്ലോയീസ് സംഘ്

ബിഎംഎസ് മേഖലാ പ്രസിഡന്റ് നരേന്ദ്രന്‍, ജില്ലാ ട്രഷറര്‍ വിപിന്‍മംഗലം, കെഎസ്ടിഇഎസ് സംസ്ഥാന സെക്രട്ടറി എം. ആര്‍ രമേശ് കുമാര്‍ എന്നിവര്‍ ധര്‍ണ്ണയെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

New Update
Untitledzele

തൃശൂര്‍: ഡിഎ കുടിശ്ശിക അനുവദിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി, വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ കേരളത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒരു ഗഡു ഡിഎ പോലും അനുവദിക്കാത്ത ഇടത്പക്ഷ സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ ആഗസ്റ്റ് 20ന് നടക്കുന്ന ജീവനക്കാരുടെയും കുടുംബങ്ങളുടെയും സെക്രട്ടേറിയേറ്റ് മാര്‍ച്ചിന് മുന്നോടിയായി തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. ധര്‍ണ്ണ സംസ്ഥാന സെക്രട്ടറി കെ. സജിത്ത് കുമാര്‍ ഉദ്ഘാടനം ചെയ്തു.

Advertisment

ബിഎംഎസ് മേഖലാ പ്രസിഡന്റ് നരേന്ദ്രന്‍, ജില്ലാ ട്രഷറര്‍ വിപിന്‍മംഗലം, കെഎസ്ടിഇഎസ് സംസ്ഥാന സെക്രട്ടറി എം. ആര്‍ രമേശ് കുമാര്‍ എന്നിവര്‍ ധര്‍ണ്ണയെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

തൃശ്ശൂര്‍ യൂണിറ്റ് വൈസ് പ്രസിഡന്റ് എന്‍. കെ. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ സെക്രട്ടറി വി എ ബിജു സ്വാഗതവും ചാലക്കുടി യൂണിറ്റ് പ്രസിഡന്റ് റോഷന്‍ കൃതജ്ഞതയും രേഖപ്പെടുത്തി. 

Advertisment