കുന്നംകുളത്ത് ബൈക്കിലെത്തിയ മോഷ്ടാവ് വീട്ടമ്മയുടെ മാല പൊട്ടിച്ചു

വീടിനു മുമ്പിൽ മുറ്റമടിക്കുകയായിരുന്ന വീട്ടമ്മയുടെ അടുത്തേക്ക് എത്തിയ മോഷ്ടാവ് ബൈക്ക് വീടിനു മുമ്പിൽ നിർത്തിയതിനുശേഷം വീട്ടമ്മയുടെ സമീപത്തേക്കെത്തി മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. 

New Update
chain robbery kunnumkulam

കുന്നംകുളം: ബൈക്കിലെത്തിയ മോഷ്ടാവ് വീട്ടമ്മയുടെ മാല പൊട്ടിച്ചു. മരത്തംകോട് എകെജി നഗർ സ്വദേശിനി 73 വയസ്സുള്ള രമണിയുടെ മൂന്നു പവൻ വരുന്ന മാലയാണ് മോഷ്ടാവ് കവർന്നത്. ബുധനാഴ്ച വൈകിട്ട് അ‍ഞ്ച് മണിയോടെയായിരുന്നു സംഭവം.

Advertisment

വീടിനു മുമ്പിൽ മുറ്റമടിക്കുകയായിരുന്ന വീട്ടമ്മയുടെ അടുത്തേക്ക് എത്തിയ മോഷ്ടാവ് ബൈക്ക് വീടിനു മുമ്പിൽ നിർത്തിയതിനുശേഷം വീട്ടമ്മയുടെ സമീപത്തേക്കെത്തി മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. 

മോഷ്ടാവിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. പരാതി ലഭിച്ചയുടനെ കുന്നംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Advertisment