തൃശൂര്‍: കടലില്‍ കുളിക്കാനിറങ്ങിയ തമിഴ്‌നാട് സ്വദേശിയെ കാണാതായി. വാടാനപ്പള്ളി തളിക്കുളം തമ്പാന്‍കടവില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ നീലഗിരി പോനൂര്‍ ബോയ്‌സ് കമ്പനിയില്‍ സുരേഷ് കുമാറിന്റെ മകന്‍ അമന്‍ കുമാറി(21)നെയാണ് കാണാതായത്.
അഴീക്കോട് തീരദേശ പൊലീസിന്റെ സ്പീഡ് ബോട്ട് തിരച്ചിലിനെത്തിയെങ്കിലും ശക്തമായ തിരയില്‍ ബോട്ടിന് സഞ്ചരിക്കാനായില്ല. ഫിഷറീസ് വകുപ്പിന്റെ ബോട്ടെത്തി തെരച്ചില്‍ നടത്തി. തീരദേശ പൊലീസ് കോസ്റ്റ് ഗാര്‍ഡിന്റെ സഹായം തേടി.