New Update
/sathyam/media/media_files/8meeXyNr6hz9FRsLNyY0.jpg)
തൃശൂര്‍: മോഹിനിയാട്ട പഠനത്തിനായി ആണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കാന്‍ കേരള കലാമണ്ഡലം തീരുമാനിച്ചു. കലാമണ്ഡലം ആസ്ഥാനത്ത് ചേര്‍ന്ന ഭരണ സമിതി യോഗത്തിലാണ് തീരുമാനം.
Advertisment
കലാമണ്ഡലം വൈസ് ചാന്‍സലര്‍ അനന്തകൃഷ്ണന്‍, കലാമണ്ഡലം ഗോപി എന്നിവരുള്‍പ്പെടെയുള്ള പത്തംഗ ഭരണസമിതിയാണ് തീരുമാനമെടുത്തത്.
കഴിഞ്ഞ ദിവസം നര്‍ത്തകി സത്യഭാമ നടത്തിയ പരാമര്‍ശങ്ങളെത്തുടര്‍ന്നുണ്ടായ വിവാദങ്ങളുടെയും വിവിധ മേഖലകളില്‍ നിന്നുള്ള നിരന്തര ആവശ്യത്തിന്റെയും പശ്ചാത്തലത്തിലാണ് മോഹിനിയാട്ടത്തിന് ആണ്‍കുട്ടികളുടെ പ്രവേശനം എന്ന തീരുമാനത്തിലേക്ക് ഭരണ സമിതി എത്തിയത്.