കേരള യൂണിവേഴ്സിറ്റി എം.എസ്.എഫ് സെനറ്റ് അംഗത്തെ അനുമോദിച്ചു

New Update

തൃശൂർ: കേരള യൂണിവേഴ്സിറ്റിയുടെ ചരിത്രത്തിൽ ആദ്യമായി എം.എസ്.എഫ് നേടിയ സെനറ്റ് അംഗത്തെ അനുമോദിച്ചു. 

Advertisment

എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആദരം മുസ്‌ലിം ലീഗ് ദേശീയ ജന: സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തിൽ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നൽകി. നവാസ് പൂന്നൂർ രചിച്ച ചന്ദ്രികയുടെ ചരിത്ര പുസ്തകത്തിൻ്റെ ആദ്യ പ്രതി ജാസ്മിന് തങ്ങൾ കൈമാറി.

കേരള യൂണിവേഴ്സിറ്റിയിൽ ചരിത്രത്തിൽ ആദ്യമായാണ് എം.എസ്.എഫ് വിജയം നേടുന്നത്. കഴിഞ്ഞ വർഷങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ എം.എസ്.എഫ് വലിയ മുന്നേറ്റങ്ങൾ നടത്തിയിരുന്നെങ്കിലും സെനറ്റ് അംഗത്തെ വിജയിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. ഈ അധ്യായന വർഷം എം.എസ്.എഫ് ആ ചരിത്ര വിജയം നേടി.

എം.പി അബ്ദു സമദ് സമദാനി എം.പി, സി.പി ചെറിയ മുഹമ്മദ്, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, ജന: സെക്രട്ടറി സി.കെ നജാഫ്, ട്രഷറർ അഷ്ഹർ പെരുമുക്ക്, പി.എ ജവാദ്, കെ.ടി റഊഫ് , അൽ റെസിൻ, ഫാരിസ് പൂക്കോട്ടൂർ, ബിലാൽ റഷീദ് വി.എം റഷാദ്, ആയിഷ ബാനു, റുമൈസ് റഫീഖ്, ഇർഷാദ് മൊഗ്രാൽ, നജീബ് നങ്ങൾ, നൗഫൽ കുളപ്പട എന്നിവർ പങ്കെടുത്തു.