തൃശ്ശൂര്‍: തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസിന് പിന്തുണയുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. വികസനത്തെ പിന്തുണക്കുന്ന മേയറിനെതിരെയുള്ള രാഷ്ട്രീയ നീക്കം പരിഹാസ്യമെന്ന് രമേശ് പറഞ്ഞു.
വികസനത്തിന് മേയര്‍ നേതൃത്വം നല്‍കിയാല്‍ ബിജെപി സഹായിക്കും. നിലവില്‍ മേയര്‍ക്ക് രാഷ്ട്രീയ പിന്തുണ ആവശ്യമില്ലെന്നും രമേശ് വ്യക്തമാക്കി.
നിയമസഭാ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് മറുപടി പറയേണ്ടത് മേയറാണ്. തൃശ്ശൂര്‍ നഗരത്തിന്റെ വികസനമാണ് ബിജെപിയുടെ മുഖ്യ അജണ്ട. വികസനത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്ന പാര്‍ട്ടിയല്ല ബിജെപി.
സുരേഷ്‌ഗോപി നടത്തിയ പ്രവര്‍ത്തനങ്ങളെയാണ് മേയര്‍ പ്രശംസിച്ചത്. മേയര്‍ക്കെതിരായ രാഷ്ട്രീയ നീക്കം വികസനത്തില്‍ രാഷ്ട്രീയം കലര്‍ത്താന്‍ ശ്രമിക്കുന്നവരുടെ ദുഷ്ടലാക്കാണെന്നും എം ടി രമേശ് ആരോപിച്ചു.
ദുഷ്ടലാക്ക് തൃശ്ശൂരിലെ ജനങ്ങൾ തിരിച്ചറിയും. മേയറെ വേട്ടയാടുന്നത് എന്തിനാണ്? തൃശ്ശൂരിനു വേണ്ടി സുരേഷ് ഗോപി ചെയ്യുന്ന കാര്യങ്ങൾ യാഥാർത്ഥ്യമാണ്. യാഥാർത്ഥ്യം പറഞ്ഞതിൽ മറ്റു രാഷ്ട്രീയ പാർട്ടികൾക്ക് പ്രയാസമെന്തിനെന്നും അദ്ദേഹം ചോദിച്ചു. മേയർക്കെതിരെ മറ്റു പരാതിയുണ്ടെങ്കിൽ അത് സുരേഷ് ഗോപിയുടെ തലയിലിടണ്ടെന്നും രമേശ് പറഞ്ഞു