/sathyam/media/media_files/2025/10/24/victim-2025-10-24-23-50-22.jpg)
തൃശൂര്‍:ഗര്‍ഭച്ഛിദ്ര ഗുളിക കഴിച്ചതിനു പിന്നാലെ എട്ടാംമാസത്തില്‍ പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരിച്ചു. മൃതദേഹം ക്വാറിയില്‍ തള്ളി.
സംഭവത്തില്‍ ആറ്റൂര്‍ സ്വദേശി സ്വപ്നയ്ക്കെതിരെ ചെറുതുരുത്തി പൊലീസ് കേസെടുത്തു. ഒക്ടോബര്‍ പതിനൊന്നിനായിരുന്നു കേസിനാസ്പദമായ സംഭവം.
ഗര്‍ഭിണിയാണെന്ന വിവരം യുവതി വീട്ടുകാരില്‍ നിന്നും മറച്ചവയ്ക്കുകയായിരുന്നു.
തുടര്‍ന്ന് യുവതി എട്ടാംമാസം ഗര്‍ഭച്ഛിദ്രത്തിനായുള്ള ഗുളിക കഴിച്ചു. മൂന്നാംദിവസം യുവതി വീട്ടില്‍വെച്ച് പ്രസവിക്കുകയും ചെയ്തു.
/filters:format(webp)/sathyam/media/media_files/8EMCTiAVOzuqyHIROJUd.jpg)
തുടര്‍ന്ന് രണ്ടാഴ്ചയ്ക്കകം യുവതി അമിത രക്തസ്രാവത്തെത്തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.
പരിശോധനയ്ക്കിടെ ഡോക്ടര്‍മാര്‍ക്ക് തോന്നിയ സംശയത്തെത്തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. പിന്നീട് നടത്തിയ പരിശോധനയില്‍ യുവതി പ്രസവിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കി.
ഉടന്‍തന്നെ ചെറുതുരുത്തി പൊലീസിനെ അറിയിച്ചു. പൊലീസ് ചോദ്യം ചെയ്തതോടെ ഗര്‍ഭച്ഛിദ്ര ഗുളിക കഴിച്ചതും പ്രസവിച്ചതുമടക്കമുള്ള കാര്യങ്ങള്‍ സ്വപ്ന തുറന്നുപറഞ്ഞു. പ്രസവത്തില്‍ത്തന്നെ കുഞ്ഞ് മരിച്ചിരുന്നുവെന്നാണ് പ്രാഥമിക വിവരം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us