/sathyam/media/media_files/2025/10/13/oj-janeesh-13-10-2025-2025-10-13-20-02-31.webp)
തൃശ്ശൂർ: തൃശ്ശൂർ ജില്ല പ്രസിഡന്റ് ആയിരിക്കെ മികച്ച സംഘാടകനെന്ന വ്യക്തിമുദ്ര പതിപ്പിച്ച നേതാവാണ് ഒ.ജെ. ജനീഷ്. സംസ്ഥാന സമ്മേളനം സംഘടിപ്പിക്കാൻ അന്നത്തെ പ്രസിഡന്റ് ഷാഫി പറമ്പിൽ തിരഞ്ഞെടുത്തതും തൃശ്ശൂരിനെയായിരുന്നു. ജനീഷിന്റെ സംഘാടന മികവിനോടുള്ള വിശ്വാസം കൊണ്ടാണ് അത് സാധ്യമായത്.
അനവധി സമര പോരാട്ടങ്ങൾ മികവുറ്റ രീതിയിൽ മുന്നോട്ട് നയിച്ചുകൊണ്ട് ജനീഷ് സംഘടനയിൽ ശ്രദ്ധ നേടി. സംസ്ഥാന കമ്മിറ്റിയുടെ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ പ്രബല ഗ്രൂപ്പുകളുടെ പിന്തുണയില്ലാതിരുന്നിട്ടും ഇരുപതിനായിരത്തിൽ കൂടുതൽ വോട്ടുകൾ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞത്, പ്രവർത്തനമികവിനോടുള്ള അണികളുടെ ആത്മവിശ്വാസം തന്നെയായിരുന്നു.
വാക്കുകൾക്ക് അപ്പുറത്ത് പ്രവർത്തനം എന്നതാണ് ജനീഷിന്റെ രീതി. പ്രതിസന്ധികളുടെ കാലത്ത് സംഘടനയുടെ കരുത്തായി യൂത്ത് കോൺഗ്രസിനെ നിലനിർത്താനുള്ള അദ്ദേഹത്തിന്റെ പ്രവർത്തനാധ്വാനം തുടരട്ടെ.