ഇഡിക്കും ഇൻകം ടാക്‌സിനും രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്; അത് വെച്ചുകൊണ്ട് തന്നെ അവർ മുന്നോട്ട് നീങ്ങുന്നു, അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല; സഹകരണ മേഖലയെ തകർക്കാനുള്ള ഏത് നീക്കത്തെയും ഒറ്റക്കെട്ടായി നേരിടുമെന്ന് പി അബ്ദുൽ ഹമീദ് എംഎൽഎ

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
hameed Untitled004.jpg

തൃശ്ശൂർ: കരുവന്നൂരിലെ ഇഡി അന്വേഷണത്തിനെതിരെ കേരള ബാങ്ക് ഡയറക്ടറും മുസ്‌ലിം ലീഗ് നേതാവുമായ പി അബ്ദുൽ ഹമീദ് എംഎൽഎ. സഹകരണ മേഖലയെ തകർക്കാനുള്ള ഏത് നീക്കത്തെയും ഒറ്റക്കെട്ടായി നേരിടുമെന്ന് അബ്ദുൽ ഹമീദ് പറഞ്ഞു.

Advertisment

ഇഡിക്കും ഇൻകം ടാക്‌സിനും രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. അത് വെച്ചുകൊണ്ട് തന്നെ അവർ മുന്നോട്ട് നീങ്ങുന്നു. അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും അബ്ദുൽ ഹമീദ് പറഞ്ഞു.

ഏത് ബാങ്കിൽ ആണെങ്കിലും അഴിമതി നടന്നിട്ടുണ്ടെങ്കിൽ അവരുടെ പേരിൽ ശക്തമായ നടപടി എടുക്കണമെന്ന് അബ്ദുൽ ഹമീദ് ആവശ്യപ്പെട്ടു. അത് മുഖം നോക്കാതെ പാർട്ടി നോക്കാതെ തന്നെ എടുക്കണം.

കരുവന്നൂരിൽ എന്നല്ല ഏത് ബാങ്കിൽ അഴിമതി നടത്തിയവരെയും പുറത്തു കൊണ്ടുവരണം. അവർക്ക് മാതൃകാപരമായ ശിക്ഷ കൊടുക്കണം, അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടണം. ഇനി ഒരു കാരണവശാലും സഹകരണ ബാങ്കില്‍ അഴിമതി നടത്താൻ പറ്റാത്ത തരത്തിൽ നടപടി എടുക്കണം.

സഹകരണ മന്ത്രി തന്നെ അതിന് ആവശ്യമായിട്ടുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട്‌ പോവുന്നുണ്ടെന്നും അബ്ദുൽ ഹമീദ് പറഞ്ഞു.

Advertisment