മുല്ലശ്ശേരി: പെരിങ്ങാട് പുഴ സംരക്ഷിത വനമാക്കാനുള്ള കരട് വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് മണലൂർ നിയോജക മണ്ഡലം കമ്മറ്റി നടത്തിയ പുഴ സംരക്ഷണ യാത്ര, നീതി നിഷേധത്തിനെതിരായ ജനമുന്നേറ്റമായി.
യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് ബി കെ സമീർ തങ്ങൾ, ജനറൽ സെക്രട്ടറി വി എം മുഹമ്മദ് സമാൻ എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ച ജാഥ, വെന്മേനാട് കൈതമുക്കിൽ മുസ്‌ലിം ലീഗ് ജില്ല പ്രസിഡണ്ട് എ എസ് എം അസ്ഗറലി തങ്ങൾ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്തംഗം അഡ്വ വി എം മുഹമ്മദ് ഗസ്സാലി പതാക കൈമാറി. യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത്, ഇ എം സൈഫുദ്ദീൻ, മജീദ് ഹസൻ, അബ്ദുൽ ഹഖ് കൂട്ടോത്ത്, സി എ സൽമാൻ, ഷുക്കൂർ മണക്കൂട്ട് പ്രസംഗിച്ചു.
മുല്ലശ്ശേരി പഞ്ചായത്തിലെ തിരുനെല്ലൂരിൽ നടന്ന സ്വീകരണ യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ഷെരീഫ് ചിറക്കൽ അധ്യക്ഷത വഹിച്ചു. പി കെ ഹംസക്കുട്ടി, വി എം അൻഷാദ്, പി കെ അഹമ്മദ്, സുഹൈൽ നാട്ടിക, രജനി കൃഷ്ണാനന്ദ്, താഹിറ സാദിക്ക്, ശാമിസലി തങ്ങൾ പ്രസംഗിച്ചു.
ഒരു നാടിനെയും നാടിന്റെ ജീവനാഡിയായ പുഴയെയും സംരക്ഷിക്കാനുള്ള യൂത്ത് ലീഗ് പോരാട്ടത്തിന് യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് മഹേഷ് ഉൾപ്പെടെ കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനങ്ങൾ അഭിവാദ്യങ്ങൾ അർപ്പിച്ചു.
പാടൂർ ഇടിയഞ്ചിറയിൽ നടന്ന സമാപന സംഗമം മുസ്‌ലിം ലീഗ് ജില്ല പ്രസിഡണ്ട് സി എ മുഹമ്മദ് റഷീദ് ഉദ്ഘാടനം ചെയ്തു. ബി കെ സമീർ തങ്ങൾ അധ്യക്ഷത വഹിച്ചു.
യൂത്ത് ലീഗ് ജില്ല പ്രസിഡണ്ട് എ എം സനൗഫൽ, മുസ്‌ലിം ലീഗ് ജില്ല വൈസ് പ്രസിഡണ്ട്, ആർ എ അബ്ദുൽ മനാഫ്, ഷാർജ കെ എം സി സി ജില്ല പ്രസിഡണ്ട് അബ്ദുൽ ഖാദർ ചക്കനാത്ത്, ലീഗ് മണ്ഡലം പ്രസിഡണ്ട് പി എം ഷെരീഫ്, ജനറൽ സെക്രട്ടറി എ എസ് എം അൽത്താഫ് തങ്ങൾ, മുഹ്‌റാസ് താഹ, മുഹ്സിൻ പാടൂർ, ഹബീബ് പാടൂർ, സാബിത് തങ്ങൾ, ബാക്കിർ തങ്ങൾ പ്രസംഗിച്ചു.