/sathyam/media/media_files/2026/01/30/arrest-2026-01-30-15-57-17.jpg)
തൃ​ശൂ​ർ: പെ​ട്രോ​ൾ പ​മ്പി​ലെ ഓ​ഫീ​സ് കു​ത്തി​ത്തു​റ​ന്ന് പ​ണ​വും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ന്ന കേ​സി​ൽ ര​ണ്ട് പേ​ർ പി​ടി​യി​ൽ.
തൃ​ശൂ​ർ കൊ​ര​ട്ടി എ​രി​യാം​കു​ടി അ​ന്ന​മ​ന​ട ചെ​മ്പാ​ട്ട് വീ​ട്ടി​ൽ റി​യാ​ദ് (24), എ​റ​ണാ​കു​ളം നോ​ർ​ത്ത് പ​റ​വൂ​ർ ചി​റ്റാ​റ്റു​ക​ര ച​ന്ത​ത്തോ​പ്പി​ൽ വീ​ട്ടി​ൽ മി​ഥു​ൻ സി.​എ (27) എ​ന്നി​വ​രെ​യാ​ണ് പൂ​ച്ചാ​ക്ക​ൽ പോ​ലീ​സ് തൃ​ശൂ​രി​ൽ​നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്.
ജ​നു​വ​രി 22ന് ​രാ​ത്രി 11.36നാ​യി​രു​ന്നു സം​ഭ​വം. തൈ​ക്കാ​ട്ടു​ശേ​രി പി​എ​സ് ക​വ​ല​യി​ലു​ള്ള പെ​ട്രോ​ൾ പ​മ്പി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്.
ഓ​ഫീ​സ് മു​റി​യു​ടെ ഷ​ട്ട​ർ തു​റ​ന്ന് ഗ്ലാ​സ് ഡോ​റി​ന്‍റെ ലോ​ക്ക് പൊ​ളി​ച്ചാ​ണ് ഇ​വ​ർ അ​ക​ത്തു​ക​യ​റി​യ​ത്.
മേ​ശ​പ്പു​റ​ത്തെ ബാ​ഗി​ലു​ണ്ടാ​യി​രു​ന്ന 18,500 രൂ​പ​യും മേ​ശ​വ​ലി​പ്പ് കു​ത്തി​ത്തു​റ​ന്ന് അ​തി​ലു​ണ്ടാ​യി​രു​ന്ന 24,950 രൂ​പ​യും ഉ​ൾ​പ്പെ​ടെ 43,450 രൂ​പ​യും മൊ​ബൈ​ൽ ഫോ​ണു​മാ​ണ് ക​വ​ർ​ന്ന​ത്.
ശാ​സ്ത്രീ​യ തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ ക​ണ്ടെ​ത്തി​യ​ത്. പി​ടി​യി​ലാ​യ​വ​ർ നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​ക​ളും ജ​യി​ൽ​ശി​ക്ഷ അ​നു​ഭ​വി​ച്ച​വ​രു​മാ​ണ്. റി​യാ​ദ് ക​ഴി​ഞ്ഞ ഡി​സം​ബ​ർ 31നാ​ണ് ജ​യി​ൽ മോ​ചി​ത​നാ​യ​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us