കരുവന്നൂർ ബാങ്ക് തട്ടിപ്പ് ; പികെ ബിജു ഇഡിക്ക് മുന്നിൽ ഹാജരായി

തിരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചെയ്യലിന് ഹാജരാകുന്നത് ഒഴിവാക്കാനുള്ള തീരുമാനമാണ് സിപിഐഎം നേതൃത്വത്തിനുള്ളത് എന്നും അത് കൊണ്ട് തന്നെ പി കെ ബിജു ഇഡിക്ക് മുന്നിൽ ഹാജരാകില്ല എന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
biju 8Untitled.jpg

കരുവന്നൂർ : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവ് പി കെ ബിജു ഇഡി ക്ക് മുന്നിൽ ഹാജരായി. ഇന്ന് രാവിലെ കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് പി കെ ബിജുവിന് നൽകിയിരിക്കുന്ന നിർദ്ദേശം.

Advertisment

പത്ത് മണിയോടെയാണ് പികെ ബിജു കൊച്ചിയിലെ ഇഡി ഓഫീസിലെത്തിയത്. കേസിൽ ഇഡിയുടെ ചോദ്യം ചെയ്യൽ തുടരുകയാണ്.

തിരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചെയ്യലിന് ഹാജരാകുന്നത് ഒഴിവാക്കാനുള്ള തീരുമാനമാണ് സിപിഐഎം നേതൃത്വത്തിനുള്ളത് എന്നും അത് കൊണ്ട് തന്നെ പി കെ ബിജു ഇഡിക്ക് മുന്നിൽ ഹാജരാകില്ല എന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. ഈ അഭ്യൂഹങ്ങൾക്കിടെയാണ് പികെ ബിജു നേരിട്ട് തന്നെ ഹാജരായത്.

 

Advertisment