Advertisment

സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് 10 പേരില്‍ നിന്നായി 10 ലക്ഷത്തോളം രൂപ തട്ടി; പ്രതി പിടിയില്‍

New Update
56665666

തൃശൂര്‍: സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് ചൊവ്വന്നൂര്‍, കടവല്ലൂര്‍ ഭാഗങ്ങളില്‍ നിന്ന് 10 പേരില്‍ നിന്നായി 10 ലക്ഷത്തോളം രൂപ തട്ടിയെടുത്തയാളെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കൈപ്പറമ്പ് എടക്കളത്തൂര്‍ കിഴക്കുമുറി വേലായുധന്‍ മകന്‍ പ്രബിന്‍ (34) ആണ് അറസ്റ്റിലായത്.

Advertisment

വനം വകുപ്പില്‍ ജോലി ചെയ്യുന്ന ആളാണ് എന്നു പറഞ്ഞാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. വനം വകുപ്പിന്റെ വ്യാജരേഖകളുമായി യൂണിഫോം ധരിച്ചാണ് ഇയാള്‍ ആളുകളെ സമീപിച്ചിരുന്നത്.

വാളയാര്‍ റെയ്ഞ്ച് ഓഫീസിലാണ് ജോലി ചെയ്യുന്നതെന്നും കോടതി ആവശ്യങ്ങള്‍ക്കായി തൃശ്ശൂര്‍ കലക്ടറേറ്റില്‍ വരുമ്പോള്‍ കാണാമെന്നുമാണ് ഇയാള്‍ ധരിപ്പിച്ചിരുന്നത്. പലതവണകളിലായി ആളുകളില്‍ നിന്ന് 60,000 രൂപ മുതല്‍ ഒന്നര ലക്ഷം രൂപ വരെ പ്രതി വാങ്ങിയിട്ടുണ്ട്.

ജോലിയില്‍ ചേരേണ്ട ദിവസങ്ങള്‍ മാറ്റി മാറ്റി പറഞ്ഞപ്പോള്‍ സംശയം തോന്നിയ ഇടപാടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Advertisment