Advertisment

'ഞാന്‍ തള്ളി, അവന്‍ വീണു'; എസ്11കോച്ചിൻ്റെ പിന്നിൽ ഡോറിന് അഭിമുഖമായി നിന്നിരുന്ന ടി ടി ഇയെ ഇരു കൈകൾ കൊണ്ടും പുറത്തേക്ക് തള്ളിയിടുകയായിരുന്നു; തള്ളിയിട്ടത് കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ; പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
tte Untitleeed.jpg

തൃശ്ശൂർ: ടിടിഇ കെ വിനോദിന്റെ കൊലപാതകത്തിൽ പ്രതി രജനികാന്തനെതിരെ കൊലക്കുറ്റം ചുമത്തി. കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയെന്ന് തള്ളിയിട്ടതെന്നാണ് എഫ്ഐആറിൽ പറയുന്നത്.

Advertisment

 എസ്11കോച്ചിൻ്റെ പിന്നിൽ ഡോറിന് അഭിമുഖമായി നിന്നിരുന്ന ടി ടി ഇയെ ഇരു കൈകൾ കൊണ്ടും പുറത്തേക്ക് തള്ളിയിടുകയായിരുന്നുവെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നുണ്ട്.

പിഴ അടയ്ക്കാൻ ആവശ്യപ്പെട്ടതിന്റെ വിരോധമാണ് കൊലപാതകത്തിന് കാരണം. ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം നടന്നത്. തൃശ്ശൂരിൽ നിന്ന് കയറിയ പ്രതിയോട് മുളങ്കുന്നത്ത്കാവ് കഴിഞ്ഞപ്പോഴാണ് ടിടിഇ ടിക്കറ്റ് ചോദിച്ചത്. രജനികാന്തക്കെതിരെ ഐപിസി 1860,302 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

സംഭവത്തില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒഡീഷ സ്വദേശിയായ രജനീകാന്തയുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലില്‍ കൂസലില്ലാതെയായിരുന്നു പ്രതിയുടെ പ്രതികരണം. 'ഞാന്‍ തള്ളി, അവന്‍ വീണു' എന്നാണ് ആര്‍പിഎഫ് ചോദ്യം ചെയ്യലിനിടെ പ്രതി പറഞ്ഞത്.

Advertisment