സംസ്ഥാന സ്കൂ‌ൾ കലോത്സവം; സ്വർണക്കപ്പിന് ചേലക്കരയിൽ നാളെ വരവേൽപ്പ്

New Update
state school youth festival

ചേലക്കര: 64-ാമത് കേരള സ്കൂൾ കലോത്സവ ജേതാക്കൾക്കുള്ള സ്വർണക്കപ്പിന് നാളെ വൈകിട്ട് മുന്നിന് ചേലക്കരയിൽ വരവേൽപ്പ് നൽകും. 

Advertisment

'ഹൃദയപൂർവം ചേലക്കര" എന്ന പേരിൽ വിപുലമായ പരിപാടികളോടെയാണ് സ്വീകരണം നൽകുന്നത്. ചേലക്കര പൊലീസ് സ്റ്റേഷൻ പരിസരത്തു നിന്നും സ്വീകരണ ഘോഷയാത്ര ആരംഭിക്കും.

നിശ്ചലദൃശ്യങ്ങൾ, കലാരൂപങ്ങൾ എന്നിവഉൾപ്പെടുന്ന ഘോഷയാത്രയിൽ നിയോജക മണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങളിൽ നിന്നും കുട്ടികളുടെ പങ്കാളിത്തം ഉണ്ടാകും.

സാംസ്കാരിക പ്രവർത്തകർ, ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, ഉൾപ്പെടെ വൻ ജനാവലി ഘോഷയാത്രയിൽ പങ്കെടുക്കും.

സ്വീകരണ കേന്ദ്രമായ എസ്.എം.ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഘോഷയാത്ര എത്തിച്ചേരുമ്പോൾ പ്രത്യേകം തയ്യാറാക്കിയ വേദിയിലേക്ക് കലാവിരുന്നോടെ സ്വീകരിച്ചാനയിക്കും. 

കലോത്സവത്തിന്റെ നാൾവഴികൾ വിശദീകരിക്കുന്ന കലോത്സവ ചരിത്ര മരം സ്കൂൾ അങ്കണത്തിൽ ഒരുക്കും. കുട്ടികളാൽ തീർക്കുന്ന കേരള ഭൂപടമാതൃകയിൽ 64 വർണബലൂണുകൾ ആകാശത്തേക്ക് ഉയർത്തി 64-ാം കലോത്സവ വിളംബരത്തോടെ സ്വർണക്കപ്പിനെ സ്വീകരിക്കും.

തുടർന്ന് സ്വീകരണ യോഗവും നടക്കുമെന്ന് സംഘാടക സമിതിയുടെ ഭാരവാഹികളായ ചെയർമാൻ യു.ആർ പ്രദീപ് എം.എൽ.എ, കൺവീനർ ഷീജ കുനിയിൽ, (അസിസ്റ്റന്റ് എജ്യൂക്കേഷൻ ഓഫീസർ, (വടക്കാഞ്ചേരി), ട്രഷറർ എൻ.സുനിത (പ്രിൻസിപ്പൽ എസ്.എം.ടി.ജി.എച്ച്.എസ്.എസ്, ചേലക്കര), ഡോ. ഇ.ആർ ശിവപ്രസാദ്, ഫാത്തിമ സുഹറ, കെ.പ്രമോദ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Advertisment