തൃശൂര്‍: തൃശൂര്‍ എടുക്കുമെന്ന പ്രസ്താവനയുമായി സുരേഷ് ഗോപി. ഇത്തവണ തൃശൂര്‍ എടുക്കാന്‍ തന്നെയാണ് വന്നിട്ടുള്ളത്. 2024 ജൂണ്‍ നാലിന് തൃശൂരിന്റെ ഉയിര്‍പ്പാണ് സംഭവിക്കാന്‍ പോകുന്നതെന്നും സുരേഷ് ഗോപി പറയുന്നുണ്ട്.
'തൃശൂര്‍ എടുക്കും, എടുത്തിരിക്കും. എടുക്കാന്‍ തന്നെയാണ് ഇത്തവണ വന്നിട്ടുള്ളത്. പ്രാര്‍ത്ഥനയോടെ പറയുന്നു. മഹാരഥന്മാര്‍ പല സംഭാവനകളും തൃശൂരിന് നല്‍കിട്ടുണ്ട്. അതൊന്നും മറക്കില്ല. ലീഡറെയും ഇന്ദിരാഗാന്ധിയെയും മറക്കില്ല. അവര്‍ കേരളത്തിന് നല്‍കിയിട്ടുള്ള ഒരുപാട് സംഭാവനകളുണ്ട്. അതൊന്നും ഒരുകാലത്തും മറക്കില്ല. പക്ഷെ അതിന് ശേഷം കുരിശ്ശിലേറ്റപ്പെട്ട തൃശൂരില്‍ 2024 ജൂണ്‍ നാലിന് ഉയിര്‍പ്പാണ് സംഭവിക്കാന്‍ പോകുന്നത്.'
മഹാരഥന്മാര്‍ പല സംഭാവനകളും തൃശൂരിന് നല്‍കിട്ടുണ്ട്. ഇന്ദിരാ ഗാന്ധിയെയും കെ കരുണാകരനെയും താന്‍ ഒരിക്കലും മറക്കില്ലെന്നും സുരേഷ് ഗോപി പറയുന്നുണ്ട്.