New Update
/sathyam/media/post_attachments/lXp758KpAXhX7rHJmkkW.jpg)
തൃശ്ശൂർ: ജോലിസമയത്ത് മദ്യപിച്ചെത്തിയ സബ് രജിസ്ട്രാറെ സസ്പെൻഡ് ചെയ്തു. പഴയന്നൂർ സബ് രജിസ്ട്രാർ എ. കാർത്തികേയനെയാണ് വകുപ്പുതല അച്ചടക്ക നടപടിയുടെ ഭാഗമായി സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തത്.
Advertisment
രജിസ്ട്രേഷൻ ജോയിൻ്റ് സെക്രട്ടറി എം.വി. പ്രമോദാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ജനുവരി ആറിനാണ് സംഭവം. സബ് രജിസ്ട്രാർ ജോലി സമയത്ത് മദ്യപിച്ചെത്തുന്നതായി കളക്ടറേറ്റിൽനിന്ന് ഫോണ്‍ സന്ദേശം ലഭിച്ചു.
തുടര്‍ന്ന് ഉച്ചതിരിഞ്ഞ് മൂന്നരയോടെ പഴയന്നൂർ പോലീസ് എസ്.ഐ. ആനന്ദിന്റെ നേതൃത്വത്തിലുള്ള സംഘം സബ് രജിസ്ട്രാർ ഓഫിസിലെത്തി. കാർത്തികേയനെ പിന്നീട് ചേലക്കര താലുക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.
മദ്യപിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് വകുപ്പുതല അച്ചടക്ക നടപടി സ്വീകരിച്ചത്. വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് സസ്പെൻഷൻ.