ഐവർമഠം മഹാശ്‌മശാനത്തിൽ ചുടല ഭദ്രകാളിയുടെ കളിയാട്ടം നാളെ അരങ്ങേറും

New Update
kaliyattam

തിരുവില്വാമല: പാമ്പാടി നീളാതീരത്തെ ഐവർമഠം മഹാശ്മശാനത്തിൽ ചുടലഭദ്രകാളിയുടെ കളിയാട്ടം 25 ന് അരങ്ങേറും.

Advertisment

ഐവർമഠം പൈതൃക സംസ്കാര സംരക്ഷണ സമിതിയുടെ മേൽനോട്ടത്തിൽ നടക്കുന്ന കളിയാട്ട മഹോത്സവം ആലത്തൂർ എം.പി.കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

ചേലക്കരെ എം.എൽ.എ.യു. ആർ. പ്രദീപ്, ഒറ്റപ്പാലം എം. എൽ. എ.കെ. പ്രേംകുമാർ, ജില്ലാപഞ്ചായത്ത് അംഗം കെ. ആർ. സത്യൻ, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾ, തിരുവില്വാമല ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവർക്കൊപ്പം കേരള ഫോക്‌ലോർ അക്കാദമി സെക്രട്ടറി അജയകുമാർ, കേരള സംഗീത നാടക അക്കാദമി എക്സിക്യൂട്ടീവ് അംഗം അജയകുമാർ എന്നിവർ വിശിഷ്ട സാന്നിധ്യമാകും.

വ്യാഴാഴ്‌ച വൈകിട്ട് 6 മുതൽ രാത്രി 12 മണി വരെയായി നടക്കുന്ന കളിയാട്ടം പരിപാടിയിൽ കണ്ണൂർ ഇരിട്ടി സ്വദേശി അനീഷ് പെരുമലയന്റെ
നേതൃത്വത്തിലാണ് ചുടല ഭദ്രകാളി തെയ്യം പൊട്ടൻ തെയ്യം എന്നിവ അരങ്ങേറുന്നത്.

Advertisment