ട്വൻ്റി 20 പാർട്ടി പ്രവർത്തക കൺവെൻഷനും ഓഫീസ് ഉദ്ഘാടനവും നടന്നു

New Update
20 20 party convension

ട്വന്റി20 പാർട്ടി അന്നമനട പഞ്ചായത്ത് തല കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് വി.ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഭാരവാഹികളായ അഡ്വ. ചാർളി പോൾ ,ബെന്നി ജോസഫ് ,ഡോ. വർഗീസ് ജോർജ്, ജാൻസൺ ജോസഫ്, സേവ്യർ പോൾ എന്നിവർ സമീപം.

അന്നമനട: ട്വന്റി20 പാർട്ടി അന്നമനട പഞ്ചായത്ത് തല കൺവെൻഷനും പാർട്ടി ഓഫീസിൻ്റെ ഉദ്ഘാടനവും നടന്നു .പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻ്റ്  വി. ഗോപകുമാർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.

Advertisment

യോഗത്തിൽ ട്വന്റി20 പാർട്ടി പഞ്ചായത്ത് കോ -ഓർഡിനേറ്റർ  ജാൻസൺ ജോസഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗങ്ങളായ അഡ്വ.ചാർളി പോൾ ,ബെന്നി ജോസഫ്, നിയോജക മണ്ഡലം പ്രസിഡൻ്റ് ഡോ. വർഗ്ഗീസ് ജോർജ്, സേവ്യർ പോൾ , ജോയി ചോര്യേക്കര, രാജു മേലേടത്ത്, ഔസേഫച്ചൻ, സണ്ണി പള്ളിപ്പാടൻ, സീജോ വർഗ്ഗീസ് എന്നിവർ സംസാരിച്ചു.
അന്നമനട പഞ്ചായത്തിലെ എല്ലാ വാർഡുകളിലും മത്സരിക്കുവാൻ പാർട്ടി തീരുമാനിച്ചു.

Advertisment