ചാലക്കുടി: ഫ്രാൻസിസ്ക്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ (എഫ്.സി.സി) ഇരിഞ്ഞാലക്കുട അൽവേർണിയ പ്രൊവിൻസിൻ്റെ നേതൃത്വത്തിൽ ചാലക്കുടി സേക്രട്ട് ഹാർട്ട് കോളേജിൽ സ്റ്റാഫ് ഫ്രെറ്റേണിറ്റി മീറ്റ് നടത്തി.
അൽവേർണിയ പ്രൊവിൻസിൻ്റെ പ്രൊവിൻഷ്യാൾ സുപ്പീരിയർ സിസ്റ്റർ ആനി ഡേവിസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
/filters:format(webp)/sathyam/media/media_files/2025/10/22/charly-paul-seminar-2025-10-22-23-39-00.jpg)
പ്രൊവിൻസിന്റെ വിവിധ സ്ഥാപനങ്ങളിലെ അധ്യാപകർക്കായി നടത്തിയ സെമിനാറിൽ "ടീച്ചേഴ്സ് ദി കിംഗ് മേക്കേഴ്സ്" എന്ന വിഷയത്തിൽ ട്രെയിനറും മെൻ്ററുമായ അഡ്വ. ചാർളി പോൾ ക്ലാസ് നയിച്ചു.
/filters:format(webp)/sathyam/media/media_files/2025/10/22/charly-paul-seminar-3-2025-10-22-23-39-26.jpg)
സീലിയ ജോസ് റിപ്പോർട്ടും എം.ഒ റിനി കണക്കുകളും അവതരിപ്പിച്ചു. വൈസ് പ്രൊവിൻഷ്യാൾ സിസ്റ്റർ വിനയ ബാസ്റ്റിൻ, കോർപ്പറേറ്റ് മാനേജർ സിസ്റ്റർ റിനി വടക്കൻ, ബിയ പോൾ, എന്നിവർ പ്രസംഗിച്ചു.
/filters:format(webp)/sathyam/media/media_files/2025/10/22/charly-paul-seminar-4-2025-10-22-23-46-43.jpg)
ബിബിൾ വിൻസൻറ് നന്ദി പറഞ്ഞു. ഉന്നത വിജയികളായ വിദ്യാർത്ഥികളെയും സ്ഥാപനങ്ങളെയും ചടങ്ങിൽ സമ്മാനങ്ങൾ നല്കി ആദരിച്ചു.