/sathyam/media/media_files/2025/10/29/chelakkara-hospital-2025-10-29-19-18-20.jpg)
ചേലക്കര: ചേലക്കര ഗവ.താലൂക്ക് ആശുപത്രിയില്‍ നവീകരിച്ച ഒപി ബ്ലോക്കിന്റെയും സൗരോര്‍ജ്ജ പദ്ധതിയുടെയും ഉദ്ഘാടനം വ്യാഴാഴ്ച നടക്കും. കെ.രാധാകൃഷ്ണന്‍ എംപി ഉദ്ഘാടനം ചെയ്യും.
ചടങ്ങില്‍ യു.ആര്‍.പ്രദീപ് എംഎല്‍എ അധ്യക്ഷനാകും. എന്‍എച്ച്എം മുഖേന 84 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം പണികഴിപ്പിച്ചത്. പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് 25 ലക്ഷം രൂപ ചെലവഴിച്ചാണ് സൗരോര്‍ജ്ജ പദ്ധതി സ്ഥാപിച്ചിട്ടുള്ളത്.
സ്ത്രീരോഗവിഭാഗം,ഇഎന്‍ടി,എല്ല് രോഗം,കുട്ടികളുടെ വിഭാഗം തുടങ്ങി പത്തിലധികം പരിശോധനാമുറികളാണ് രണ്ട് നിലകളിലായി ഒപി ബ്ലോക്കില്‍ സജ്ജമാക്കിയിട്ടുള്ളത്.
ഇതിന് പുറമെ ഫാര്‍മസി,കുത്തിവെപ്പ് കേന്ദ്രം, ഫീഡിങ് റൂം തുടങ്ങിയവയും ഒപി ബ്ലോക്കിലുണ്ടാകുമെന്ന് പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.അഷറഫ്,സ്ഥിരംസമിതി അധ്യക്ഷന്‍ കെ.പി.ശ്രീജയന്‍, ഡോ.സുനില്‍കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us