ആനന്ദിന്റെ രചനകൾ ഭാഷാപരവും ദേശീയവുമായ അതിരുകൾ ഭേദിക്കുന്നത് : മന്ത്രി ആർ ബിന്ദു

New Update
r bindu-2

ഇരിങ്ങാലക്കുട: വിഖ്യാത സാഹിത്യകാരൻ ആനന്ദിന്റെ രചനകൾ പ്രാദേശികവും ഭാഷാപരവും ദേശീയവുമായ അതിർവരമ്പുകൾ ഭേദിക്കുന്നതാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അഭിപ്രായപ്പെട്ടു. 

Advertisment

ആനന്ദിന്റെ സാഹിത്യ യാത്രയെ അടയാളപ്പെടുത്തുന്നതിനായി കൊച്ചി മുസിരിസ്  ബിനാലെ സംഘടിപ്പിച്ച 'ആനന്ദിന്റെ രചനാ ലോകം' എന്ന പരിപാടിയുടെ ഭാഗമായി നടന്ന 'ആനന്ദിന്റെ യാത്രകൾ' എന്ന സാംസ്കാരിക ചർച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സുദീർഘവും സ്വാധീനശക്തിയുള്ളതുമായ ആനന്ദിന്റെ എഴുത്തുകൾ ഏതെങ്കിലും പ്രത്യേക ഭൂപ്രദേശത്തിന്റേതല്ലെന്നും മറിച്ച് വൈവിധ്യമാർന്ന ജീവിതാനുഭവങ്ങളിലൂടെ രൂപപ്പെട്ട വിശാലമായ കാഴ്ചപ്പാടുകളുടേതാണെന്നും മന്ത്രി പറഞ്ഞു.   

നാടിന്റെ വേരുകളിൽ ഉറച്ചുനിൽക്കുമ്പോൾ തന്നെ ആഗോളതലത്തിലുള്ള ബോധ്യം അദ്ദേഹത്തിന്റെ കൃതികളിൽ പ്രതിഫലിക്കുന്നുണണ്ട്. ഈ സവിശേഷത അദ്ദേഹത്തെ സമകാലിക ഇന്ത്യൻ എഴുത്തുകാരിൽ മുൻനിരയിൽ കൊണ്ടുവരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആനന്ദിന്റെ അതേ നാട്ടുകാരിയാണെന്നതിൽ തനിക്കുള്ള വ്യക്തിപരമായ അഭിമാനവും മന്ത്രി പങ്കുവെച്ചു.

r bindu-3

ആനന്ദിന്റെ സാഹിത്യജീവിതത്തിലെ വിവിധ ഘട്ടങ്ങളെയും അദ്ദേഹത്തിന്റെ കൃതികളുടെ സ്വാധീനത്തെയും കുറിച്ച് ആഴത്തിലുള്ള ചർച്ച സെമിനാറിൽ നടന്നു.  

ആധുനിക ഇന്ത്യൻ സാഹിത്യത്തിൽ ആനന്ദിനുള്ള സ്ഥാനത്തെക്കുറിച്ച് അധ്യാപികയും നിരൂപകയുമായ പ്രൊഫ. സാവിത്രി ലക്ഷ്മണൻ സംസാരിച്ചു. മുതിർന്ന മാധ്യമപ്രവർത്തക രേണു രാമനാഥൻ, എഴുത്തുകാരനും സാംസ്കാരിക നിരൂപകനുമായ ബക്കർ മേത്തല, കെ. ഹരി എന്നിവരും ചടങ്ങിൽ സംസാരിച്ചു.

Advertisment