തൃശൂരില്‍ ഇരുമ്പു തോട്ടി വൈദ്യുതി കമ്പിയില്‍ തട്ടി ഷോക്കേറ്റ് വയോധിക മരിച്ചു

New Update
thrissur-death

തൃശൂര്‍ തൃക്കൂരില്‍ ഇരുമ്പ് തോട്ടികൊണ്ട് കടച്ചക്ക പറിക്കുന്നതിനിടെ വൈദ്യുതി കമ്പിയില്‍ തട്ടി ഷോക്കേറ്റ് വയോധിക മരിച്ചു. വെള്ളാനിക്കോട് പുളിച്ചുവട് എടത്തുരുത്തിക്കാരന്‍ വീട്ടില്‍ അന്തോണിയുടെ ഭാര്യ 65 വയസുള്ള സെലീന ആണ് മരിച്ചത്. സമീപത്ത് താമസിക്കുന്ന മക്കളാണ് വെള്ളിയാഴ്ച രാവിലെ സെലീനയെ ഷോക്കേറ്റ നിലയില്‍ കണ്ടത്. പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Advertisment
Advertisment