New Update
/sathyam/media/media_files/mxBUlRPET5UUUEGNErGl.jpg)
കൊടുങ്ങല്ലൂര്‍: മുൻ കശ്മീർ മുഖ്യമന്ത്രിയും മുൻ കേന്ദ്ര മന്ത്രിയുമായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി നേതാവ് ഗുലാം നബി ആസാദ് ഇന്ത്യയിലെ ആദ്യ മുസ്ലിം പള്ളിയായ കൊടുങ്ങല്ലൂർ ചേരമാൻ മസ്ജിദ് സന്ദർശിച്ചു.
Advertisment
/sathyam/media/media_files/nxMwZerQGCql6aPGgzHr.jpg)
ഇന്ന് രാവിലെ ഏഴ് മണിക്കാണ് അദ്ദേഹം പള്ളിയിൽ എത്തിച്ചേർന്നത്. മഹല്ല് ഖത്തീബ് ഡോക്ടർ സലിം നദവി, മഹല്ല് സെക്രട്ടറി അബ്ദുൽ ഖയ്യും, ജോയിന്റ് സെക്രട്ടറി മുഹമ്മദ് റഷീദ്, വൈസ് പ്രസിഡന്റ് ഡോക്ടർ അബ്ദുൽ റഹിമാൻ എന്നിവർ അദ്ദേഹത്തെ സ്വീകരിച്ചു.
/sathyam/media/media_files/O1t3zkUhE427kmrCsXLr.jpg)
പള്ളിയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള പ്രസംഗ പീഠവും, തൂക്കു വിളക്കും അദ്ദേഹം നോക്കികണ്ടു. അതിനു ശേഷം പള്ളിയിൽ നമസ്കരിച്ചതിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us