തൃശൂര്‍: ചെക്ക് കേസുകൾക്കും ഫാമിലി കോടതി ഹർജികൾക്കും കോർട്ട് ഫീസ് വർധിപ്പിക്കാനുള്ള ബഡ്ജറ്റ് നിർദേശം പിൻവലിക്കണമെന്നുo അഭിഭാഷക ക്ഷേമനിധി വർധിപ്പിക്കുവാനുള്ള തുക ബഡ്ജറ്റിൽ അനുവദിക്കാത്തതിനുമെതിരെ ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് അയ്യന്തോൾ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി.
അഡ്വ. സിബികെ ലാൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോസ് മേച്ചേരി ധർണ ഉദ്ഘാടനം ചെയ്തു. അഡ്വ. മനീഷ് ആര്‍, അഡ്വ. പ്രശാന്ത് കുന്നത്ത്, അഡ്വ. ജെറോം മഞ്ഞില, അഡ്വ. സുരേഷ് പി.എന്‍, അഡ്വ. ജോസഫ് ഡി മേനാച്ചേരി, അഡ്വ. ജെൻസി തോമാസ് എന്നിവർ പ്രസംഗിച്ചു. അഡ്വ. എ ബി അനീഷ്, അഡ്വ. കെ രാജീവൻ, അഡ്വ. ജിനോ ജോസ്, അഡ്വ. ഷാജി എൻ വി, അഡ്വ. ബെന്നി കാളൻ, അഡ്വ. പി ഡി ജോസ്, അഡ്വ. ദിവ്യ എന്നിവർ നേതൃത്വം നൽകി.