എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ വെട്ടുകാട് ആളൂർ സ്പോർട്സ് അസോസിയേഷൻ യുഎഇ കമ്മിറ്റി അനുമോദിച്ചു

author-image
അബ്ദുള്‍ സലാം, കൊരട്ടി
Updated On
New Update
vasa aloor

വെട്ടുകാട്: എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ വെട്ടുകാട് ആളൂർ സ്പോർട്സ് അസോസിയേഷൻ (വാസ) യുഎഇ കമ്മിറ്റി ഉപഹാരങ്ങൾ നൽകി ആദരിച്ചു. ആളൂർ യുവജന സമാജം വായനശാലയിൽ നടന്ന പരിപാടി കണ്ടാണശേരി പഞ്ചായത്ത് പ്രസിഡണ്ട് മിനി ജയൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് മുഹമ്മദ് വെട്ടുകാട് അദ്ധ്യക്ഷതവഹിച്ചു. 

Advertisment

വാർഡ് മെമ്പർ ബാലചന്ദ്രൻ, വടക്കുമ്പാട്ട് നാരായണൻ നമ്പൂതിരി, ഇ.എം ജമാൽ,  ഹനീഫ എന്നിവർ സംസാരിച്ചു. സാംസ്കാരിക രംഗത്തെ പ്രവർത്തനങ്ങൾക്ക് വടക്കുമ്പാട്ട് നാരായണൻ നമ്പൂതിരിക്കും സ്വാമി വിവേകാനന്ദ ദേശീയ യൂത്ത് (അണ്ടർ 20) ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരള ടീം ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട ജഗനാഥിനും പഞ്ചായത്ത് പ്രസിഡണ്ട് ഉപഹാരങ്ങൾ സമ്മാനിച്ചു.

കുഞിമുഹമ്മദ്, കെ.എ.സലാം, പി.എം. ജബ്ബാർ, ആർ.എ. ഉസ്മാൻ, എ. എ. നൗഷാദ്, ആർ.എ. മുസ്തഫ, സുബൈർ, ആർ.എം. അബൂബക്കർ എന്നിവർ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ  കൈമാറി. കോ-ഓർഡിനേറ്റർ ആബിദ് ആളൂർ സ്വാഗതവും സലീം നന്ദിയും പറഞ്ഞു.

Advertisment