ഖുർആനിക പഠനങ്ങൾ ആത്മീയജീവിതത്തിന് അനിവാര്യം: വൈലത്തൂർ മഹല്ല് ചീഫ് ഇമാം മുഹമ്മദ്‌ ഷാഫി അൽ ഹൈതമി

New Update
smart class room inauguration

മദ്രസ്സ സ്മാർട്ട്‌ ക്ലാസ് റൂമിന്റെ ഉത്ഘാടനം മഹല്ല് പ്രസിഡന്റ്, മഹല്ല് ഇമാം സംയുക്തമായി നിർവഹിക്കുന്നു.

വടക്കേകാട്: വ്യക്തിജീവിതവും സാമൂഹ്യാന്തരീക്ഷവും പ്രകാശപൂർണമാവാൻ ഖുർആനിക പഠനങ്ങൾ കാര്യക്ഷമമാക്കണമെന്ന് വൈലത്തൂർ മഹല്ല് ചീഫ് ഇമാം മുഹമ്മദ്‌ ഷാഫി അൽ ഹൈതമി പറഞ്ഞു. വൈലത്തൂർ മഹല്ല് കമ്മിറ്റി മദ്രസ്സയിൽ ആധുനിക രീതിയിൽ മതപഠനം നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള സ്മാർട്ട്‌ ക്ലാസ് റൂമിന്റെയും, മുഅല്ലിം ഡെ ദിനത്തിന്റെയും ഉത്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

ഖുർആനിക സന്ദേശങ്ങൾ പൂർണാർത്ഥത്തിൽ ഉൾക്കൊള്ളുമ്പോഴാണ് ആത്മശാന്തിയും ജീവിതവിശുദ്ധിയും കൈവരിക്കാനാവുകയുള്ളുവെന്നും, സാമൂഹ്യ ജീവിതത്തിൽ നാം ഒട്ടേറെ മുന്നേറിയെങ്കിലും പിറകോട്ടു പോയിക്കൊണ്ടിരിക്കുന്ന വ്യക്തിജീവിതവിജയത്തിന് ഖുർആനികവെളിച്ചം മാർഗദർശനമാകേണ്ടത് അനിവാര്യമാണന്നും ഇതിനായി കൂടുതൽ സമയം ഖുർആനിക പഠനങ്ങൾക്കു കണ്ടെത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

vailathur

യാതൊരു ലഭേച്ചയുമില്ലാതെ ദൈവപ്രീതി കാംക്ഷിച്ചു നമ്മുടെ പിഞ്ചുകുഞ്ഞുങ്ങൾക്ക് ആത്മീയജീവിതത്തിന്റെ ബാലപാഠങ്ങൾ പഠിപ്പിക്കുന്ന അധ്യാപകർക്ക് സമൂഹം അർഹിക്കുന്ന പരിഗണന നൽകണമെന്ന് മുഅല്ലിം ദിന സന്ദേശമായി അദ്ദേഹം പറഞ്ഞു.

വൈലത്തൂർ മഹല്ല് പ്രസിഡന്റ് എൻ എ കാസിം ഹാജി അധ്യക്ഷത വഹിച്ച യോഗത്തിൽ മൂസ്സ മാസ്റ്റർ, അബ്ദുൽ കലാം, മുഹമ്മദ്‌ അമ്പലായിൽ സാദിഖ് മുസ്‌ലിയാർ, നൂർ മുഹമ്മദ്‌ ഫൈസി, സിദീഖ് ഫൈസി, സഫീർ ഫൈസി, ബാദുഷ ലത്തീഫി, എന്നിവർ പ്രസംഗിച്ചു. 

ഹംസ മുണ്ടോക്കിൽ, ഉസ്മാൻ, അബ്ദുൽ കബീർ, അബ്ദുൽ മജീദ്, മുഹമ്മദലി, മൂസ്സകുട്ടി മറ്റു കമ്മിറ്റിയംഗങ്ങൾ, പൂർവ്വവിദ്യാർത്ഥികളും പരിപാടിക്ക് നേതൃത്വം നൽകി. മദ്രസ്സ സദർ ശുഹൈൽ ഫൈസി സ്വാഗതവും യുസഫ് മുസ്‌ലിയാർ നന്ദിയും പറഞ്ഞു.