മനുഷ്യനെക്കുറിച്ചുള്ള ഉത്കണ്ഠയാണ് ആത്മീയതയും രാഷ്ട്രീയവും: മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട്‌ സി എച്ച് റഷീദ്

New Update
ch muhammad remembrance

മുസ്‌ലിം ലീഗ് പഞ്ചായത്ത്‌ കമ്മറ്റി നടത്തിയ എ എ മുഹമ്മദ്‌ ഹാജി, കെ എസ് ഷൗക്കത്തലി അനുസ്മരണം സംസ്ഥാന വൈസ് പ്രസിഡണ്ട്‌  സി എച്ച് റഷീദ് ഉദ്ഘാടനം ചെയ്യുന്നു

 

Advertisment

വാടാനപ്പള്ളി: അന്യ മനുഷ്യരെക്കുറിച്ചുള്ള ഉത്കണ്ഠ തന്നെയാണ് ആത്മീയതയും രാഷ്ട്രീയവുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട്‌ സി എച്ച് റഷീദ്. മുസ്‌ലിം ലീഗ് പഞ്ചായത്ത്‌ കമ്മറ്റി നടത്തിയ എ എ മുഹമ്മദ്‌ ഹാജി, കെ എസ് ഷൗക്കത്തലി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ch muhammad remembrance-3

സേവനം ജീവിത മുദ്രയാക്കിയ നേതാവായിരുന്നു മുസ്‌ലിം ലീഗ് പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ടായിരുന്ന മുഹമ്മദ്‌ ഹാജി. എല്ലാ വിഭാഗം ജനങ്ങളുമായും അദ്ദേഹം വ്യക്തിബന്ധം നിലനിർത്തി. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുന്നതില്‍ വലിയ പ്രവീണ്യം അദ്ദേഹത്തിനുണ്ടായിരുന്നു.

മുസ്‌ലിം ലീഗിനെ ഹൃദയത്തിൽ കൊണ്ടു നടന്ന ഒരാളായിരുന്നു യൂത്ത് ലീഗ് മുൻ നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയായിരുന്ന കെ എസ് ഷൗക്കത്തലി. ഇത്തരം നിഷ്കാമ കർമികളായ മനുഷ്യരാണ് മുസ്‌ലിം ലീഗിന്റെ ജീവനാഢിയെന്നും സി എച്ച് റഷീദ് പറഞ്ഞു. മുസ്‌ലിം ലീഗ് പഞ്ചായത്ത്‌ പ്രസിഡണ്ട് പി കെ അഹമ്മദ് അധ്യക്ഷത വഹിച്ചു.

ch muhammad remembrance-2

മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ എ ഹാറൂൺ റഷീദ് അനുസ്മരണ പ്രഭാഷണം നടത്തി. ആർ എ  അബ്ദുൾ മനാഫ്, അഡ്വ എം എ മുസ്തഫ, എ എം സനൗഫൽ, പി എം ഷെരീഫ്, എ എ ഷെജീർ, അബ്ദുള്ള ഫൈസി, എ എ അബ്ദുൾ ജബ്ബാർ, എ എസ് എം അൽത്താഫ് തങ്ങൾ, പി എം ഖാലിദ്, വി എം മുഹമ്മദ്‌ സമാൻ, ഷംസുദ്ദീൻ ഖാസിമി, ഹംസ മന്നലാംകുന്ന്, രജനി കൃഷ്ണാനന്ദ്, രേഖ അശോകൻ, താഹിറ സാദിക്ക്, പി എ മുഹമ്മദ്‌ ഹാജി, എ സി അബ്ദു റഹിമാൻ പ്രസംഗിച്ചു.

 

 

Advertisment