വാടാനപ്പള്ളി: ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2 ന് ഗാന്ധി, സി.എച്ച് സ്മരണ സംഘടിപ്പിച്ച് മുസ്‌ലിം യൂത്ത് ലീഗ് ജില്ല കമ്മറ്റി. ഉച്ചതിരിഞ്ഞ് 3 മണിക്ക് വാടാനപ്പള്ളി ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തിലാണ് പരിപാടി.
മഹാത്മാവിന്റെ സ്മരണയിൽ 'ഒറ്റ തെരെഞ്ഞെടുപ്പും ഫെഡറലിസത്തിന്റെ ഭാവിയും' എന്ന വിഷയത്തിൽ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം സാദിഖലി പ്രഭാഷണം നടത്തും.
മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.എ സമദ്, സി.എച്ച് അനുസ്മരണ പ്രഭാഷണം നിർവഹിക്കും.