തൃശൂര്‍: ഗവർമെന്‍റ് മോഡൽ ഹയർ സെക്കന്ററി സ്കൂൾ (ജിഎംഎച്ച്എസ്എസ്) നടവരമ്പിലെ ശതാബ്ദി ആഘോഷച്ചടങ്ങുകളുടെ സമാപനത്തിന്റെ ഭാഗമായി രൂപം നൽകിയ ലോഗോയുടെ പ്രകാശനം നവംബർ 24 ന്, പൂർവ്വവിദ്യാർഥികളുടെ (ഒഎസ്എ) സാന്നിധ്യത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ബിന്ദു ആർ നിർവഹിച്ചു.
തദവസരത്തിൽ ഷക്കീല ടീച്ചർ, പൂർവവിദ്യാർഥി സംഘടനയുടെ (ഒഎസ്എ) പ്രസിഡണ്ട് പ്രദീപ് മേനോൻ (മുൻ കൂടൽമാണിക്യം ദേവസ്വം പ്രസിഡന്റ്), ജനറൽ സെക്രട്ടറി അനൂപ്. സി, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വിജയലക്ഷ്മി, വെള്ളൂക്കര പഞ്ചായത്ത് പ്രസിഡണ്ട് ദനിഷ് തുടങ്ങിയവർ സംസാരിച്ചു.
സോവനീർ പ്രകാശനം, പൂർവ്വവിദ്യാർഥികളുടെ മഹാ സംഗമം, വേൾഡ് റെക്കോഡിനു വേണ്ടിയുള്ള പരിപാടികൾ തുടങ്ങിയവ ഏപ്രിൽ 4, 5, 6 (2025) ദിവസങ്ങളിൽ നടത്തുന്നതായിരിക്കുമെന്നു ഒഎസ്എ ജിഎംഎച്ച്എസ്എസ് നടവരമ്പ് ശതാബ്ദി കമ്മിറ്റി തീരുമാനിച്ചു.
മന്ത്രി ഡോ. ആര്‍ ബിന്ദു പൂർവ്വവിദ്യാർഥിയുടെ മഹാസംഗമത്തിനു എല്ലാവിധ ആശംസകളും നേർന്നു. അന്നേ ദിവസം തന്നെ ഗവർമെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂൾ (ജിഎംഎച്ച്എസ്എസ്) നടവരമ്പിലെ പൂർവവിദ്യാർഥികളുടെ (ഒഎസ്എ ജിഎംഎച്ച്എസ്എസ്) മഹാസംഗമത്തിന്റെ സ്വാഗത സംഘ രൂപീകരണത്തിനുള്ള കൂടിച്ചേരൽ ജിഎംഎച്ച്എസ്എസ് ജൂബിലി ഹാളിൽ നടന്നിരുന്നു.
മീറ്റിംഗിൽ വിവിധ പരിപാടികളുടെ രൂപരേഖയും, ലോക റെക്കോർഡ് നേടാനുള്ള അതുല്യമായ പരിപാടികളും തീരുമാനിച്ചു.