വഴിതെറ്റിയെത്തിയ ആന്ധ്രാ സ്വദേശിനി രാധക്കക്ക് സഹായവുമായി എംഐ സാബിർ, അമ്മ വീട്ടിലേക്കുള്ള വണ്ടിയിൽ കയറിയപ്പോൾ നന്ദി യുണ്ട് അനിയാ എന്ന് കണ്ണുനിറഞ്ഞ് കൈകൂപ്പി പറഞ്ഞത് ഹൃദയഭേദകം- കുറിപ്പ്

New Update
845812d0-395e-4162-b46c-2a0e84eace6b

ചേലക്കോട് കയാംപൂവ്വം ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വഴിതെറ്റി അഭയം പ്രാപിച്ച ആന്ധ്രാ സ്വദേശിനി രാധക്കക്ക്  ആശ്വാസമേകി എംഐ സാബിർ ചേലക്കരയും സുഹൃത്തും. പഞ്ചായത്ത് മെമ്പർ മാലതിയുടെയും ചേലക്കര എസ് ഐ പൗലോസിന്റെയും തുടർ നടപടികളുടെ ഫലമായി അമ്മ വീട്ടിൽ രാധക്കക്ക് സുരക്ഷിത അഭയം ഒരുക്കിയെന്നും സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിൽ പറയുന്നു

Advertisment

കുറിപ്പിങ്ങനെ

നീ പേര് ഏട്ടി  നായോടെ പേര് രാധാ വാ...ഇന്നലെയും ഇന്നുമായി ചേലക്കോട് കയാംപൂവ്വം ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വഴിതെറ്റി അഭയം പ്രാപിച്ച ആന്ധ്രാ സ്വദേശിനി രാധക്കക്ക്  ആശ്വാസമേകി ഞാനും പ്രിയ സുഹൃത്ത് കൃഷ്ണകുമാറും ചേലക്കര സബ് ഇൻസ്‌പെക്ടർ പൗലോസ്, പോലീസ് ഓഫിസർമാരും..

ഇന്നത്തെ ബാങ്ക് ഡ്യൂട്ടി കഴിഞ്ഞു മടങ്ങുന്ന വഴി കയാംപൂവ്വം സെന്ററിൽ ആളുകൾ  കൗതുകത്തോടെ നോക്കി നിൽക്കുന്നു ഞാൻ ബൈക്ക് നിർത്തി ആള് ആന്ധ്രാക്കാരി എന്ന് ഒറ്റ നോട്ടത്തിൽ മനസിലായി കുറച്ചു സംസാരിച്ചു ആളുടെ കാര്യങ്ങൾ എല്ലാം ഒരുവിധം മനസിലാക്കി.ആന്ധ്രാ എന്ന് കേട്ടപ്പോ പാറമേൽപടിയിലെ സുഹൃത്തായ കൃഷ്ണകുമാറിനെ വിളിച്ചു വരാൻ പറഞ്ഞു. 5 മിനിറ്റ് അവനെത്തി.publive-image

കയ്യിൽ പച്ച കുത്തിയത് ആന്ധ്രാ യിലെ സുഹൃത്തുക്കൾക്ക് അയച്ചു കൊടുക്കുകയും അവിടന്ന് രാധാക്ക ആന്ധ്രാപ്രദേശ് വിശാഖപട്ടണം ഈസ്റ്റ്‌ ഘോധാവരി ജില്ല തുണി സ്വദേശി ആണെന്നും അറിഞ്ഞു.കയ്യിൽ മകന്റെ പേരായ ശ്യം ബാബു എന്ന് പച്ച കുത്തിയിട്ടുമുണ്ട്.ഭക്ഷണം പ്ലാസ ഹോട്ടൽ ഉടമകളായ താഹിർ, നിഷാദ് നൽകി.

ശേഷം കൈജാത്തടെ കടയിൽ നിന്ന് മോരും വെള്ളവും ഞാൻ വാങ്ങിച്ചു നൽകി. വെങ്ങാനെല്ലൂർ അമ്മ വീട് പ്രസാദ് ഏട്ടൻ അമ്മ വീടിൽ അഭയം നൽകാം എന്ന് ഉറപ്പ് നൽകി. പഞ്ചായത്ത് മെമ്പർ മാലതി ചേച്ചി ലെറ്റർ നൽകുകയും ചേലക്കര എസ് ഐ പൗലോസ് നടപടികൾ പെട്ടന്ന് നടത്തുകയും ചെയ്തു.ചേലക്കര പോലീസ് ഓഫീസർ മാരും വനിത ഓഫിസർമ്മാരും സിപിഒ മാരും എത്തി രാധ ക്കയെ മെഡിക്കൽ ചെക്കപ്പിന്കൊ ണ്ടുപോകുകയും ഡോക്ടർമാരുടെ നിർദേശപ്രകാരം  അമ്മ വീട് ലേക്ക്  കൊണ്ടുപോകുകയും ചെയ്തു. രാധാക്ക പോലീസ് വണ്ടിയിൽ കേറിയതും കണ്ണ് നിറഞ്ഞു തമ്മുണ്ടു സോൾമേലു..അർത്ഥം നന്ദി യുണ്ട് അനിയാ എന്നാണ് 🥰 ശുഭംpublive-image

Advertisment