തൃശ്ശൂർ; എംപ്ലോയ്മെന്റ് വകുപ്പ് സംഘടിപ്പിക്കുന്ന കരിയർ ജ്വാല പദ്ധതിയുമായി ബന്ധപ്പെട്ട് ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ കാലടി മുഖ്യക്യാമ്പസിൽ സംഘടിപ്പിച്ചു.
കരിയർ മീറ്റ് രജിസ്ട്രാർ ഡോ. മോത്തി ജോർജ്ജ് ഉദ്ഘാടനം ചെയ്തു. മഹാരാജാസ് കോളേജ് മുൻ പ്രിൻസിപ്പാൾ ഡോ. മേരി മെറ്റിൽഡ മുഖ്യപ്രഭാഷണം നടത്തി.
വൊക്കേഷണൽ ഗൈഡൻസ് എംപ്ലോയ്മെന്റ് ഓഫീസർ സനോജ് കെ. എസ്. അധ്യക്ഷനായിരുന്നു. പ്രൊഫ. ജോസ് ആന്റണി, ലൂക്കോസ് ജോർജ്ജ്, വി. യു. ശ്രീലത, കുഞ്ഞുമോൾ യു. എന്നിവർ പ്രസംഗിച്ചു.