ലയണ്‍സ് ക്വസ്റ്റ് പദ്ധതിക്ക് തുടക്കമായി

New Update
456677

തൃശൂര്‍ : കൗമാരപ്രായക്കാരായ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കണ്ട് അവര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് അദ്ധ്യാപകരെ പ്രാപ്തരാക്കുന്ന ലയണ്‍സ് ക്വസ്റ്റ് പദ്ധതിക്ക് തുടക്കമായി.

Advertisment

മുകുന്ദപുരം പബ്ലിക്ക് സ്‌ക്കൂളില്‍ ലയണ്‍സ് ക്ലബ്ബ്‌സ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ നടപ്പിലാക്കുന്ന പദ്ധതി മണപ്പുറം ഫിനാന്‍സ് കോ- പ്രമോട്ടറും ലയണ്‍സ് ഇന്റര്‍നാഷണല്‍ മള്‍ട്ടിപ്പിള്‍ ഡിസ്ട്രിക്റ്റ് 318 മുന്‍ മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ചെയര്‍പേഴ്‌സണുമായ സുഷമ നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു.


ലയണ്‍സ് ക്വസ്റ്റ് ഡിസ്റ്റട്രിക്റ്റ് കോഓര്‍ഡിനേറ്റര്‍ എ.എ. ആന്റണി അദ്ധ്യക്ഷനായ പരിപാടിയില്‍ സോണ്‍ ചെയര്‍പേഴ്‌സണ്‍ നിതിന്‍ തോമാസ്,  മണപ്പുറം ഫിനാന്‍സ് സീനിയര്‍ പിആര്‍ഒ കെ.എം അഫ്‌റഫ്, ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ബിജു ജോസ് കൂനന്‍, സോൺ ചെയർപേഴ്സൺ ജോൺ നിധിൻ തോമസ്, മുകുന്ദപുരം പബ്ലിക്ക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജിജി കൃഷ്ണ, അഡ്മിനിസ്‌ട്രേറ്റര്‍ ലളിത. യു എന്നിവർ സന്നിഹിതരായിരുന്നു. 


രണ്ട് ദിവസം നീണ്ടു നിൽക്കുന്ന ഈ പരിശീലന പദ്ധതിക്ക് ചീഫ് ഫാക്കല്‍ട്ടി പ്രൊഫ. വര്‍ഗ്ഗീസ് വൈദ്യന്‍ സുല്‍ത്താന്‍ ബത്തേരി,  കോ-ഫാക്കല്‍ട്ടി നന്ദകുമാര്‍. ആര്‍.എസ്. തിരുവനന്തപുരം  എന്നിവർ നേതൃത്വം നൽകി.

Advertisment