മാള: അന്നമനട പഞ്ചായത്തിലെ ക്ഷീര കർഷക സംഗമം ജനുവരി 30 വ്യാഴാഴ്ച രാവിലെ 10.30 മുതൽ ഉച്ചക്ക് 12.30 വരെ അന്നമനട കെ. കരുണാകരൻ സ്മൃതി മണ്ഡപം ഹാളിൽ നടക്കും. ട്വൻ്റി 20 പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം അഡ്വ. ചാർളി പോൾ സംഗമം ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ ട്വൻ്റി 20 പാർട്ടി കൊടുങ്ങല്ലൂർ നിയോജക മണ്ഡലം പ്രസിഡൻ്റ് ഡോ. വർഗ്ഗീസ് ജോർജ് അധ്യക്ഷത വഹിക്കും.
പാർട്ടി ഭാരവാഹികളായ ജനപക്ഷം ബെന്നി ജോസഫ്, ഹരിശങ്കർ പുല്ലാനി ,അഡ്വ. സണ്ണി ഡേവീസ്, ജോയി ചേര്യേക്കര,
കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റ് മിനി രതീഷ് എന്നിവർ പ്രസംഗിക്കും.
തുടർന്ന് "ക്ഷീരമേഖലയിലെ പ്രശ്നങ്ങളും പരിഹാരങ്ങളും സാധ്യതകളും" എന്ന വിഷയത്തിൽ ഡോ. വർഗ്ഗീസ് ജോർജ് ക്ലാസ് നയിക്കും. പുത്തൻചിറയിലും പൊയ്യയിലും നടത്തിയ സംഗമങ്ങൾ പ്രയോജനപ്രദമായതിനെത്തുടർന്നാണ് അന്നമനട സംഗമം നടത്തുന്നത്.തുടർന്ന് മാളയിലും കൂഴൂരിലും സംഗമങ്ങൾ നടത്തും.
മുൻകൂട്ടി രജിസ്റ്റർ ചെയ്തു പങ്കെടുക്കുന്നവർക്ക് അഞ്ച് കിലോ കാലിത്തീറ്റ സൗജന്യമായി നല്കും. 150 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഫോൺ:9544933353.