തൃശൂരില്‍ അധ്യാപകനേയും കുടുംബത്തേയും കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ചു; കുപ്രസിദ്ധ ഗുണ്ടയെ പിടികൂടി

New Update
thrissur-2.jpg

തൃശൂര്‍ ചാലക്കുടിയില്‍ അധ്യാപകനേയും കുടുംബത്തേയും കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ച കേസില്‍ കുപ്രസിദ്ധ ഗുണ്ടയെ പോലീസ് പിടികൂടി. പരിയാരം ഒറ്റക്കൊമ്പന്‍ സ്വദേശി നെല്ലിശേരി വീട്ടില്‍ 33 വയസ്സുള്ള മുയല്‍എബി എന്ന എബിന്‍ ആണ് പിടിയിലായത്. ഏപ്രില്‍ 29 ന് ചാലക്കുടി പരിയാരത്തു വെച്ചാണ് വിനോദ സഞ്ചാരത്തിനായി എത്തിയ മാള സ്വദേശിയായ അധ്യാപകനെയും കുടുംബത്തെയും ഇയാള്‍ ആക്രമിച്ചത്.

Advertisment

കാറിന്റെ മുന്നിലും സൈഡിലുമുള്ള ചില്ലുകള്‍ ഹെല്‍മറ്റുകൊണ്ട് തകര്‍ക്കുകയും അധ്യാപകനെ ആക്രമിക്കുകയുമായിരുന്നു. സംഭവത്തില്‍ കേസെടുത്തതിനെ തുടര്‍ന്ന് എബിന്‍ കുറച്ചു നാളായി മുങ്ങി നടക്കുകയായിരുന്നു. രണ്ട് വര്‍ഷംമുമ്പ് കൊന്നക്കുഴിയില്‍ കര്‍ഷകനെ സംഘം ചേര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഇയാള്‍ അടുത്തിടെയാണ് ജാമ്യത്തില്‍ ഇറങ്ങിയത്.

Advertisment