തൃശൂർ: 86 –മത് കനകമല കുരിശുമുടി മാർത്തോമ തീർഥാടനത്തിന് തുടക്കമായി.
ചിറ്റിലപ്പിള്ളി സെന്റ് റീത്ത പള്ളിയിൽ നിന്ന് വികാരി ഫാ. ജോളി ചിറമേൽ തെളിയിച്ച ദീപശിഖ വാഹനാകമ്പടികളോടെ വിവിധ പള്ളികളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി കനകമല അടിവാരം പള്ളിയിൽ എത്തി.
ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ ദീപശിഖ സ്വീകരിച്ച് ദീപം തെളിയിച്ച് തീർഥാടനം ഉദ്ഘാടനം ചെയ്തു. തുടർന്ന് ദീപശിഖ മാർത്തോമ കുരിശുമുടി പള്ളിയിൽ പ്രതിഷ്ഠിച്ചു.