തൃശൂർ: വെള്ളാങ്കല്ലൂർ പഞ്ചായത്തിലെ മനക്കലപ്പടിയില്‍ കേരള കൺസ്യുമർ ഫെഡിന്റെ കീഴിൽ ആരംഭിക്കുവാൻ ഉദ്ദേശിക്കുന്ന ബിവറേജ് ഔട്ലെറ്റിനെതിരെ ജനകീയ കൂട്ടായ്മ നടത്തിവരുന്ന സമരങ്ങളുടെ മുന്നോടിയായി കോണത്തുകുന്നിൽ നിന്നും ആരംഭിച്ച ജനകീയ മാർച്ച് പ്രമുഖ ഗാന്ധിയനും മദ്യവർജ്ജന സമിതി നേതാവുമായ ഈസ ബിൻ അബ്ദുൽകരീം ഉത്‌ഘാടനം ചെയ്തു സംസാരിച്ചു.
മനക്കലപ്പടിയിലെയും പരിസരത്തെയും ജനങ്ങൾ ഒന്നടങ്കം അണിനിരന്ന മാർച്ചിൽ വീട്ടമ്മമാരും കുട്ടികളും പങ്കെടുത്തു . കേരളസർക്കാർ പാസാക്കിയ 192 ബിവറേജ് ഷാപ്പുകളിൽ ഗ്രേഡ് ഒന്നായ വെള്ളാങ്കല്ലൂർ പഞ്ചായത്തിലേക്കും ഒരെണ്ണം അനുവദിച്ചിരുന്നു.
കൺസ്യുമർ ഫെഡിന്റെ ബ്രോക്കർമാർ ഓരോരോ സ്ഥലമുടമകളെയും സമീപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ജനകീയ കൂട്ടായ്മക്ക് രൂപം കൊടുത്തത്. ഈ വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വോട്ടു ചോദിച്ചു വരുന്നവരെ ജനകീയ വിചാരണ നടത്തുവാനും മാർച്ചിൽ പങ്കെടുത്തവർ തീരുമാനിച്ചു.
/sathyam/media/media_files/2025/05/22/uIUjWxvY6K7AXvgrPOBs.jpg)
ആദ്യം അവർ രാഷ്ട്രീയ കക്ഷി നേതാക്കളെയും നാട്ടിലെ സാംസ്‌കാരിക സംഘടനകളെയും സമീപിച്ചുകൊണ്ട് അവരുടെ വായ മൂടിക്കെട്ടിക്കൊണ്ടാണ് കാര്യങ്ങൾ നടപ്പിലാക്കുവാൻ നീക്കങ്ങൾ നടത്തിക്കൊണ്ടിരുന്നത്. അക്കാര്യങ്ങൾ മനസിലാക്കിയ നാട്ടുകാർ ഒറ്റക്കെട്ടായി കൊണ്ടാണ് സമരങ്ങൾ ആസൂത്രണം ചെയ്തത്.
/sathyam/media/media_files/2025/05/22/IvMyCtyWa3AOIVyYmgfF.jpg)
ലഹരിക്കെതിരെയും പ്രത്യേകിച്ച് മദ്യശാലക്കെതിരെയും വിവിധ സാംസ്‌കാരിക നായകരെയും മദ്യവർജ്ജന സമിതിക്കാരെയും ഉൾപ്പെടുത്തിക്കൊണ്ട് വരും ദിവസങ്ങളിൽ സമരങ്ങൾ കൂടുതൽ കടുപ്പിക്കുവാനാണ് തീരുമാനം .
ജനകീയ മാർച്ചിൽ സിന്ധു കൃഷ്ണകുമാർ, ആസിഫ് അഷ്‌റഫ് , വിനോദ് ആചാരി, അബ്ദുൽ മജീദ് പുളിക്കൽ, മായാ രാമചന്ദ്രൻ, സലിം അറക്കൽ, മോഹൻദാസ് വി, കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു .