New Update
/sathyam/media/media_files/2025/06/10/7xDcYwIeo3RM3wM933ir.jpg)
തോളൂര്‍: എബ്ലെെയ്സ് ക്ലബിന്റെ പരിസ്ഥിതി വാരാഘോഷം സംഘടിപ്പിച്ചു. തോളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകല കുഞ്ഞുണ്ണി ഉദ്ഘാടനം നിർവഹിച്ചു.
Advertisment
എബ്ലെെയ്സ് പ്രസിഡന്റ് ഡോ.സന്ദേശ് വടക്കൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീന വിൽസൺ, പഞ്ചായത്തംഗം ഷീന തോമസ്, എബ്ലെെയ്സ് സെക്രട്ടറിയറ്റ് അംഗങ്ങളുടെ ഭാര്യമാരായ ലിയ സന്ദേശ്, ലാഷ്മ അക്ഷയ്, ഫെജി റിജോ എന്നിവർ ചേർന്ന് മുളളൂർ കായൽ പരിസരത്ത് കരിമ്പനതെെ നട്ടു.
എബ്ലെെയ്സ് ജനറൽ സെക്രട്ടറി ജ്യോതിസ്സ് ജെയിംസ്, സെക്രട്ടറിമാരായ അക്ഷയ് കുമാർ, റിജോ ജോസഫ്, പവൽ വിൽസൺ, ഡൊണാൾഡ് ഡേവിസ്, എബിൻ ഷാജു തുടങ്ങിയവരും മറ്റംഗങ്ങളും പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us