New Update
/sathyam/media/media_files/2025/06/21/1000650384-2025-06-21-17-34-17.jpg)
തൃശൂര്‍: ഇരിങ്ങാലക്കുട ചൊവ്വൂരില്‍ നിയന്ത്രണം വിട്ട ബസ് പാഞ്ഞു കയറി മൂന്ന് സ്ത്രീകള്‍ക്ക് പരിക്ക്.
Advertisment
പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. അപകടം നടന്ന ഉടന്‍ തന്നെ ബസ് ജീവനക്കാര്‍ ഇറങ്ങിയോടി.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.ഇരിങ്ങാലക്കുടയില്‍ നിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന അല്‍അസ ബസാണ് നിയന്ത്രണം വിട്ടു പാഞ്ഞുകയറിയത്.
സ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന സ്ത്രീകള്‍ക്കിടയിലേക്കാണ് ബസ് പാഞ്ഞുകയറിയത്.
അപകടത്തിന്റെയും സംഭവം നടന്ന ഉടന്‍ തന്നെ ജീവനക്കാര്‍ ഇറങ്ങിയോടുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us