മാള: ട്വൻ്റി 20 പാർട്ടി കൊടുങ്ങല്ലൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു വിഭാഗങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.
മാള ബിലീവർ ചർച്ച് ഹോസ്പിറ്റൽ ക്യാമ്പസിലെ മാ കഫെ റസ്റ്റോറൻ്റ് ഹാളിൽ നടന്ന ചടങ്ങ് ട്വൻ്റി 20 പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം
അഡ്വ. ചാർളി പോൾ ഉദ്ഘാടനം ചെയ്തു.
/filters:format(webp)/sathyam/media/media_files/2025/07/12/20-20-kodungalloor-2-2025-07-12-13-48-17.jpg)
യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡൻ്റ് ഡോ. വർഗ്ഗീസ് ജോർജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം ബെന്നി ജോസഫ്, പ്രൊഫ. സാം തോമസ്, സണ്ണി പള്ളിപ്പാട്ട്, ജോയി ചോര്യേക്കര, ലിസി ഡേവീസ് , രാജു മേലേടത്ത്, ആൻ്റണി അബൂ ക്കൻ, ജോണി ഇലത്തിപ്പള്ളി എന്നിവർ പ്രസംഗിച്ചു. വിജയകൾക്ക് യോഗത്തിൽ മെഡലുകൾ വിതരണം ചെയ്തു.