റോഡ് സുരക്ഷാ പ്രചരണത്തോടനുബന്ധിച്ച് തൃശൂരിലെ വിവിധ സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് റോഡ് സുരക്ഷാ ബോധവത്ക്കരണവും പരിശീലനവും നല്‍കി

New Update
road safty campaign

തൃശൂര്‍: റോഡ് സുരക്ഷാ പ്രചരാണത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് ബോധവത്ക്കരണവും പരിശീലനവും നല്‍കി ഹോണ്ട. രാമവര്‍മപുരം കേന്ദ്രീയ വിദ്യാലയം, സന്ദീപനി വിദ്യാനികേതന്‍, ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ എന്നിവിടങ്ങളിലാണ് പരിശീലനം സംഘടിപ്പിച്ചത്.

Advertisment

2400ഓളം വിദ്യാര്‍ഥികള്‍ പരിശീലനങ്ങളില്‍ പങ്കെടുത്തു. ഗതാഗതം കാര്യക്ഷമമാവുകയും ഇരുചക്ര വാഹനങ്ങള്‍ വര്‍ധിക്കുകയും ചെയ്തതിനാല്‍ റോഡ് സുരക്ഷയുടെ പ്രാധാന്യം മുന്‍പത്തെക്കാള്‍ വര്‍ധിച്ചിരിക്കുകയാണ്. റോഡ് അച്ചടക്ക കാര്യങ്ങള്‍ ദൈനംദിന പാഠങ്ങളുടെ ഭാഗമാക്കാന്‍ പ്രേരിപ്പിക്കുന്നതായി ഹോണ്ടയുടെ സുരക്ഷാ കാംപയിന്‍.

റോഡില്‍ ഉത്തരവാദിത്തത്തോടെ പെരുമാറുന്നതിന് യുവാക്കള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന്റെ  ഭാഗമായാണ് ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യ പ്രചാരണം സംഘടിപ്പിക്കുന്നത്.

സുരക്ഷിതമായി വാഹനം ഓടിക്കുന്നതിനുള്ള തിയറി, അപകട പ്രവചന പരിശീലനം, റോഡ് സുരക്ഷാ ക്വിസുകള്‍, ഹെല്‍മെറ്റ് ബോധവല്‍ക്കരണ സെഷനുകള്‍, പ്രായോഗിക റൈഡിംഗ് ട്രെയിനര്‍ പരിശീലനം തുടങ്ങിയവ കാംപയിന്റെ ഭാഗമായി നല്‍കുന്നു.

സ്‌കൂളുകള്‍, കോളെജുകള്‍, സ്ഥാപനങ്ങള്‍ എന്നിവയിലുടനീളം പതിവായി ഇത്തരം കാമ്പെയ്‌നുകള്‍ നടത്തുന്നതിലൂടെ അപകടങ്ങള്‍ ഗണ്യമായി കുറയ്ക്കാന്‍ സാധിക്കുന്നു. റോഡ് സുരക്ഷാ വിദ്യാഭ്യാസത്തിന്റെ ആവശ്യകത പരിഹരിക്കാനും ഉത്തരവാദിത്തമുള്ള ഡ്രൈവിംഗ് ശീലങ്ങള്‍ വളര്‍ത്താനുമാണ് ശ്രമം.

Advertisment