/sathyam/media/media_files/2025/08/19/shaju-pancha-gusthi-2025-08-19-18-02-21.jpg)
തൃശൂര്‍: മധ്യപ്രദേശിൽ വച്ച് നടക്കുന്ന പ്രോ പഞ്ചാബി ലീഗിൽ സെമിഫൈനിലേക്ക് കടന്ന് മലയാളിയായ ഷാജു എ യു. എംപി ഹാതോഡാസ് ടീമിനെയാണ് ഷാജു പ്രതിനിധീകരിക്കുന്നത്.
സോണി സ്പോർട്സ് ത്രീ ചാനലിൽ പഞ്ചാബ് ലീഗ് തൽസമയ മത്സരങ്ങൾ ലഭ്യമാണ്. അനവധി നിരവധി അന്തർദേശീയ ദേശീയ പുരസ്കാരങ്ങൾ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പുകളിൽ നേടിയ വ്യക്തിയാണ് ഷാജു.
2008 സ്പെയിനിലും 2009ഈജിപ്തിലും വച്ച് നടന്ന ദേശീയ മത്സരത്തിൽ ബ്രോൺസ് മെഡൽ നേടിയാണ് ഷാജുവിന്റെ പഞ്ചഗുസ്തി കരിയർ തുടങ്ങുന്നത്. തുടർന്ന് 9 വർഷം 2023 വരെ വേൾഡ് ചാമ്പ്യൻഷിപ്പിൽ ഷാജു പങ്കാളിയായിരുന്നു.
26 തവണ തുടർച്ചയായി നാഷണൽ ചാമ്പ്യൻ ആയിട്ടുണ്ട്. പത്തുതവണ ദേശീയ ചാമ്പ്യൻ ഓഫ് ചാമ്പ്യൻ പുരസ്കാരവും ഷാജുവിനെ തേടി എത്തിയിട്ടുണ്ട്.
2009 ൽ രാഷ്ട്രപതിയിൽ നിന്നും പഴശ്ശിരാജ പുരസ്കാരം സ്വീകരിച്ചിട്ടുണ്ട്. 2022 മലേഷ്യയിൽ വച്ച് നടന്ന ചാമ്പ്യൻഷിപ്പിൽ സിൽവർ ബ്രൗൺ മെഡലുകൾ നേടിയിരുന്നു. 2025 ഇന്ത്യയിൽ വെച്ച് ഏഷ്യൻ ഗോൾഡ് മെഡലിനും അർഹനായിരുന്നു.
അനവധി നിരവധി പുരസ്കാരങ്ങൾ പഞ്ചഗുസ്തി മേഖലയിൽ കരസ്ഥമാക്കിയ ഷാജു ഇന്ത്യയുടെ അഭിമാനമാണ്. സോണി സ്പോർട്സ് മീഡിയ പാർട്ണർ ആയിട്ടുള്ള പ്രൊപഞ്ചാലികിൽ മലയാളത്തിന്റെ അഭിമാനമായി ഷാജു സെമിഫൈനിലേക്ക് എത്തിയിരിക്കുകയാണ്.